പാതാളക്കരണ്ടി

(പാതാള കരണ്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അബദ്ധത്തിൽ കിണറ്റിൽ വീഴുന്ന തൊട്ടിയും മറ്റും പുറത്തെടുക്കാൻ വേണ്ടി ദക്ഷിണഭാരതത്തിൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പാതാളക്കരണ്ടി (Grapnel hook). ഏകദേശം നങ്കൂരത്തിന്റെ ആകൃതിയിൽ ഒരു കിലോ ഭാരത്തിൽ ഇരുമ്പുകൊണ്ട് നിർമ്മിച്ചതും നിരവധി കൊളുത്തുകളുള്ളതുമായ ഈ ഉപകരണം തുറന്നതും ആഴമേറിയതുമായ കിണറുകളിൽ നിന്നും സാധനങ്ങൾ എടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. പാതാളക്കരണ്ടി കയറിൽ കെട്ടി കിണറ്റിലിറക്കി, വീണ വസ്തുവിൽ കുടുക്കിയാണ് അത് പുറത്തേക്കെടുക്കുന്നത്. കിണറുകളിൽനിന്നും തൊട്ടി ഉപയോഗിച്ച് വെള്ളം കോരിയെടുക്കുന്ന രീതിയുടെ പ്രചാരം കുറയുന്നതിനനുസരിച്ച് പാതാളക്കരണ്ടിയുടെ ലഭ്യതയും കുറഞ്ഞുവന്നിട്ടുണ്ട്.

പാതാളക്കരണ്ടി

മറ്റു പ്രയോഗങ്ങൾ

തിരുത്തുക

ഇന്റർനെറ്റിൽ മറ്റു പ്രമുഖ സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് യുണികോഡ് മലയാളം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വെബ് പേജുകളും ബ്ലോഗുകളും മാത്രമായി സ്വയമേവ തെരഞ്ഞുപിടിക്കുന്നതിനു് ഏകദേശം 2005-ൽ രൂപകല്പന ചെയ്ത സംവിധാനം "പാതാളക്കരണ്ടി" എന്നാണു് മലയാളി ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.

"https://ml.wikipedia.org/w/index.php?title=പാതാളക്കരണ്ടി&oldid=2889722" എന്ന താളിൽനിന്ന് ശേഖരിച്ചത്