തുയിലുണർത്തുപാട്ട്

(പാണപ്പാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുയിലുണർത്ത് പാട്ട്

തിരുത്തുക

രാത്രിയിൽ നിന്ന് പുതിയ പ്രഭാതത്തിലേക്ക്, ഐശ്വര്യസമൃദ്ധമായ ഒരു പുതുകാലത്തിലേക്ക്, ഗ്രാമജനതയെ ഉണർത്തിയെത്തിക്കുവാൻ, അവർ കേട്ടുണരുവാനായി പാണന്മാർ ശ്രാവണമാസത്തിൽ വീടുകൾ തോറും in qrgx

ചെന്ന് പാടിയിരുന്ന പാട്ടിനെ തുയിലുണർത്തുപട്ട് എന്നു പറഞ്ഞുപോന്നു. പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്ത് പാണനാരുടെ പിൻഗാമികളെന്നറിയപ്പെടുന്ന പാണന്മാരാണ് ഇത് പാടിയിരുന്നത്. തിരുവരങ്കൻ എന്ന വാക്കിന്ന് ഉടമസ്ഥൻ എന്നാണ് അർത്ഥം.

ശിവനെ ഉറക്കത്തിൽ നിന്നും ഉണർത്താൻ വേണ്ടി പാടിയതാണ് തുകിലുണർത്ത് പാട്ട് എന്ന് ഒരു ഐതിഹ്യമുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്ത് പാണനാർക്ക് പരമശിവൻ നല്കിയ വരമാണ് തുയിലുണർത്തുപാട്ട് എന്നാണ് മറ്റൊരു ഐതിഹ്യം. തുയിലുണർത്തുപാട്ടിന്റെ അകമ്പടിയ്ക്കായി ഉപയോഗിക്കുന്ന വാദ്യോപകരണമാണ് നന്തുടി. പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കത്ത് പാണനാർക്ക് പരമശിവൻ ‍ നല്കിയ വരമാണ് തുയിലുണർത്തുപാട്ട് എന്നാണ് ഐതിഹ്യം. തുയിലുണർത്തുപാട്ടിന്റെ അകമ്പടിയ്ക്കായി ഉപയോഗിക്കുന്ന വാദ്യോപകരണമാണ് നന്തുടി. പാണന്മാർ ചിങ്ങമാസത്തിലെ ഓണക്കാലത്തും മേടത്തിലെ വിഷുവിന്നും വെളുപ്പിനുമുമ്പ് ഓരോ ഭവനത്തിലും ചെന്ന് തുടികൊട്ടി തുയിലുണർത്തിയിരുന്നു.

ഐതിഹ്യം[

തിരുത്തുക

കൈലാസത്തിൽ ശീപോതിയും (പാർവ്വതി ദേവി) മഹാദേവനും (പരമശിവൻ) ചൂതുകളിക്കാൻ ആരംഭിച്ചു. കളിയിൽ തോൽക്കാറായപ്പോൾ ദേവൻ തന്റെ ആടയാഭരണങ്ങൾ പണയം വെച്ചു. അവസാനം തനിയ്ക്ക് ഇനി ഒന്നും പണയം വെയ്ക്കാനില്ലാതെ, ഒരു സ്ത്രീയുടെ മുന്പിൽ പരാജയപ്പെട്ടു എന്നോർത്തപ്പോൾ അദ്ദേഹം അബോധാവസ്ഥയിലായി. ഉടൻ തന്നെ ദേവി ആശാരിയേയും മണ്ണാനെയും വിളിപ്പിച്ചു. ശിവനെ ഉണർത്തുന്നത്തിനുവേണ്ടി തിരുമഞ്ചപുറത്ത്നിന്നു (തമിഴ്നാട് ) തിരുവരങ്കനെ കൊണ്ടുവരാൻ ഏൽപ്പിക്കുകയും ചെയ്തു.

അങ്ങനെ മണ്ണാനും ആശാരിയും കൂടി തിരുമഞ്ചപുറത്തേയ്ക്ക് പുറപ്പെട്ടു. പാതിവഴിക്ക് വച്ച് മണ്ണാൻ യാത്രയിൽ നിന്നും പിന്മാറി. തിരുവരങ്കന്റെ വീട്ടിലെത്തിയ ആശാരി ശിവനെ തുടികൊട്ടിപ്പാടി ഉണർത്താൻ തന്റെ കൂടെ വരണമെന്ന് തിരുവരങ്കനോട് ആവശ്യപെട്ടു. തുടിയുടെ ഒരു ഭാഗം പൊളിഞ്ഞതുകാരണം കൊട്ടാൻ പറ്റില്ല എന്നും, അതിനാൽ വരാൻ കഴിയില്ല എന്നും തിരുവരങ്കന്റെ ഭാര്യ ആശാരിയോടു പറഞ്ഞു. ഇത് കേട്ട ആശാരി പൊട്ടിയ തുടി വാങ്ങി അതിന്റെ ഒരു ഭാഗം മുണ്ടുകൊണ്ട് മറച്ച് മറ്റേ ഭാഗത്ത് കൊട്ടാന് തുടങ്ങി. ഇത് കേട്ട് മൂന്ന് ലോകത്തെ ആളുകളും ഞെട്ടിവിറച്ചു. ഇതേ സമയം പുറത്തു പോയിരുന്ന തിരുവരങ്കൻ തുടിയുടെ ശബ്ദം കേട്ട് വീട്ടിലേയ്ക്ക് ഓടി എത്തി. ഉടനെ തന്നെ ആശാരി ഒരു വരിക്കപ്ലാവിന്റെ തടി മുറിച്ചു ഒരു തുടിയുണ്ടാക്കിക്കൊടുത്ത് തിരുവരങ്കനെയും കൂട്ടി ശിവന്റെ അടുത്തേയ്ക്ക് യാത്രയായി.

തിരുവരങ്കന് തുടികൊട്ടിപ്പാടാന് തുടങ്ങിയപ്പോൾ ശിവന്റെ ഓരോ ഭാഗങ്ങളായി ചലിക്കാൻ തുടങ്ങി. അങ്ങനെ തുടിപ്പാട്ട് അവസാനിക്കുമ്പോഴേക്ക് ശിവൻ പൂർണമായും ഉറക്കത്തിൽ നിന്നും എഴുന്നേറ്റു എന്നാണ് വിശ്വാസം. പൂർണമായും ഉണർന്ന ശിവൻ തിരുവരങ്കനോട് ഇങ്ങനെ പറഞ്ഞു. "ജഡസമാനമായ ഉറക്കത്തിൽനിന്നും എന്നെ ഉണർത്തിയ തിരുവരങ്കാ, ജനങ്ങൾക്ക് അഭിവൃദ്ധിയുള്ള കാലമായ ചിങ്ങമാസത്തിൽ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ ദിവസങ്ങളിൽ രാത്രി നീ, പത്നീസമേതനായി, ഗ്രാമഭവനങ്ങൾ തോറും തുടികൊട്ടി, തുയിലുണർത്തിപ്പാടാൻ പോകണം. രാത്രിയിൽ നിങ്ങളുടെ പാദങ്ങളെ കല്ലും മുള്ളും വേദനിപ്പിക്കില്ല. ഇഴജന്തുക്കൾ അടക്കം എല്ലാ നിശാജീവികളും നിങ്ങൾക്ക് വഴി മാറിത്തരികയും ചെയ്യും."

"https://ml.wikipedia.org/w/index.php?title=തുയിലുണർത്തുപാട്ട്&oldid=3811906" എന്ന താളിൽനിന്ന് ശേഖരിച്ചത്