ബോണിയ മരെൻക,ഗൗതം ദാസ് ഗുപ്ത എന്നിവർ ചേർന്ന് മൂന്നുമാസത്തീലൊരിക്കൽ പ്രസാധനം ചെയ്യുന്ന രീതിയിൽ1976ൽ ആരംഭിച്ച ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് PAJ:Performing Arts Journal അഥവാ A Journal of Performance And Art[1]സംഗീതം,നാടകം,നൃത്തം,വീഡിയോ തുടങ്ങിയവയെല്ലാം കൂടിചേരുന്ന അവതരണകലകൾക്കു പ്രാധാന്യം നൽകികൊണ്ട് ആണ് പാജ് പ്രസിദ്ധീകരിക്കുന്നത്[2].പാജ് പബ്ലിക്കേഷൻസ് ആണ് പാജിന്റെ പുസ്തകപ്രസിദ്ധീകരണവിഭാഗം. എം.ഐ.ടീ പ്രസുമായുളള പ്രത്യേക കരാറിൻമേലാണ് പാജ് പ്രസിദ്ധീകരിക്കുന്നത്.

സ്ക്കോപ് തിരുത്തുക

പാജ് അവതരണകലകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ,അഭിമുഖങ്ങൾ,കലാകാരന്മാരുടെ കുറിപ്പുകൾ,പുതിയ എക്സിബിഷനുകളെയും അവതരണങ്ങളെയും സംബന്ധിക്കുന്ന ആസ്വാദനങ്ങൾ എന്നിവയെല്ലാം പാജിൽ പ്രസാധനം ചെയ്യുന്നുണ്ട്.ഒപ്പംതന്നെ പാജിന്റെ എല്ലാ ലക്കത്തിലും ഒരു നാടകം പ്രസിദ്ധീകരിക്കുന്നുണ്ട്.അടുത്തകാലത്തായി പാജ് അവതരണചിത്രരചന,കല,മതവും ആത്മീയതയും എന്നീ വിഷയങ്ങളെകുറിച്ചും പുതിയ സീരീസ് ആരംഭിച്ചിട്ടുണ്ട്.

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-13. Retrieved 2016-10-30.
  2. https://muse.jhu.edu/journal/149
"https://ml.wikipedia.org/w/index.php?title=പാജ്_(ജേണൽ)&oldid=3757094" എന്ന താളിൽനിന്ന് ശേഖരിച്ചത്