പാക്തിയ പ്രവിശ്യ
പാക്തിയ (Pashto/Dari: پکتيا – Paktyā) രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഒന്നാണ്. ബൃഹത്തായ ലോയ പാക്തിയ മേഖലയുടെ ഭാഗവും 15 ജില്ലകളായി വിഭജിച്ചിരിക്കുന്നതുമായ പാക്തിയ പ്രവിശ്യയിലെ ഏകദേശം 623,000 വരുന്ന ജനസംഖ്യയിൽ കൂടുതലും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഒരു ആദിവാസി സമൂഹങ്ങളാണ്. ജനസംഖ്യയുടെ ഭൂരിഭാഗവും പഷ്തൂണുകളാണെങ്കിലും എണ്ണത്തിൽ വളരെ കുറവായ താജിക്ക് വംശജരേയും ഇവിടെ കാണാം.[4] ഗാർഡെസ് ആണ് പ്രവിശ്യാ തലസ്ഥാനം.
പാക്തിയ پکتیا | |
---|---|
![]() | |
![]() Map of Afghanistan with Paktia highlighted | |
Country | Afghanistan |
Capital | Gardez |
Government | |
• Governor | Muhammad Ali Jan Ahmed[1] |
• Deputy Governor | Maulvi Ahmad Taha[2] |
വിസ്തീർണ്ണം | |
• ആകെ | 6,432 കി.മീ.2(2,483 ച മൈ) |
ജനസംഖ്യ (2021)[3] | |
• ആകെ | 6,22,831 |
• ജനസാന്ദ്രത | 97/കി.മീ.2(250/ച മൈ) |
സമയമേഖല | UTC+4:30 (Afghanistan Time) |
ISO 3166 കോഡ് | AF-PIA |
Main languages | Pashto |
1985-ൽ ഖോസ്റ്റ് ഒരു പ്രത്യേക പ്രവിശ്യയായി മാറുന്നത് വരെ ഇന്നത്തെ പാക്തിയ പ്രവിശ്യ, പാക്തിയ, ഖോസ്റ്റ് എന്നീ മറ്റ് രണ്ട് പ്രവിശ്യകളുമായി ചേർന്ന ഒരു ഏകീകൃത പ്രവിശ്യയായിരുന്നു. ഈ മൂന്ന് പ്രവിശ്യകളും ചേർന്ന് ഇപ്പോൾ ലോയ പാക്തിയ അഥവാ "ഗ്രേറ്റർ പാക്തിയ" എന്നാണ് അറിയപ്പെടുന്നത്. 1980 കളിൽ അഫ്ഗാനിസ്ഥാൻ ഭരണ നേതൃത്വത്തിലെ ആളുകളിൽ ഒരു പ്രധാന ഭാഗം ഈ പ്രവിശ്യയിൽ നിന്ന് ഉത്ഭവിച്ചപ്പോൾ പാക്‌തിയ പ്രാധാന്യം നേടി. നജിബുള്ള അഹമ്മദ്‌സായി (അഫ്ഗാനിസ്ഥാന്റെ മുൻ പ്രസിഡന്റ്), മുഹമ്മദ് അസ്ലം വതഞ്ജർ, ഷാനവാസ് തനായ്, സയ്യിദ് മുഹമ്മദ് ഗുലാബ്‌സോയ് എന്നിവരും ഇവിടെനിന്നുള്ള ശ്രദ്ധേയരായ ചില നേതാക്കളിൽ ഉൾപ്പെടുന്നു.
അവലംബംതിരുത്തുക
- ↑ "د نږدې شلو ولایاتو لپاره نوي والیان او امنیې قوماندانان وټاکل شول". November 7, 2021.
- ↑ "لوی درستیز د پکتیا قول اردو څخه لیدنه وکړه – الاماره پښتو". മൂലതാളിൽ നിന്നും 2021-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-11-22.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;nsia
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Paktiya Province". Understanding War. ശേഖരിച്ചത് 2013-08-17.