പസാക്വാൻ
അമേരിക്കൻ ഐക്യനാടുകളിൽ ജോർജിയയിലെ ബ്യൂണ വിസ്തയ്ക്ക് സമീപത്തായി 7 ഏക്കർ (28,000 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള പുരയിടമാണ് പസാക്വാൻ. സ്വയമേവ “സെന്റ് ഇയോം” എന്നു വിളിച്ചിരുന്ന എഡ്ഡി ഓവൻസ് മാർട്ടിൻ (1908–1986) എന്ന അരക്കിറുക്കനായ നാടോടി കലാകാരനാണ് ഇത് സൃഷ്ടിച്ചത്.[2] പുനർരൂപകൽപ്പന ചെയ്ത 1885 കളിലെ ഒരു കളപ്പുര, ചായം പൂശിയ കോൺക്രീറ്റ് ശില്പങ്ങൾ, 4 ഏക്കറിൽ (16,000 ചതുരശ്ര കിലോമീറ്റർ) ചായം പൂശിയ കൊത്തുപണികളോടുകൂടിയ മതിലുകൾ ഉൾപ്പെടെ ആറ് പ്രധാന ഘടനകളാണ് ഈ അന്താരാഷ്ട്ര പ്രശസ്‌തമായ കലാകേന്ദ്രത്തിലുള്ളത്.[3] 2008 സെപ്റ്റംബറിൽ, ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ നാമാവലി ചെയ്യുന്നതിനായി പസക്വാനെ സ്വീകരിച്ചു. 2014 നും 2016 നും ഇടയിൽ കോഹ്ലർ ഫൌണ്ടേഷനും കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും ചേർന്ന് പസാക്വാന്റെ പുനഃസ്ഥാപനം നടത്തിയിരുന്നു.[4]
പസാക്വാൻ | |
Nearest city | ബ്യൂണ വിസ്ത, ജോർജിയ, യു.എസ്. |
---|---|
Coordinates | 32°20′47″N 84°34′53″W / 32.34635°N 84.58150°W |
Built | 1957 |
Architect | Martin, Eddie Owens; et al. |
Website | pasaquan |
NRHP reference # | 08000833[1] |
Added to NRHP | ആഗസ്റ്റ് 27, 2008 |
എഡ്ഡി ഓവൻസ് മാർട്ടിൻ
തിരുത്തുക1908 ജൂലൈ 4 ന് ജോർജിയയിലെ മരിയൻ കൌണ്ടിയിൽ ഗ്ലെൻ ആൾട്ട ഗ്രാമത്തിൽ ഒമ്പത് അംഗങ്ങളുള്ള ഒരു ഓഹരിദല്ലാൾ കുടുംബത്തിലാണ് എഡ്ഡി ഓവൻസ് മാർട്ടിൻ ജനിച്ചത്.[5] പിതാവിൽ നിന്നുള്ള പീഢനത്തെത്തുടർന്ന് 14 വയസ് പ്രായമുള്ളപ്പോൾ വീടു വിട്ടുപോയ മാർട്ടിൻ ന്യൂയോർക്ക് നഗരത്തിലെത്തുകയും അവിടെ ഒരു ലൈംഗികത്തൊഴിലാളിയായി ജോലിയെടുക്കുകയും ചെയ്തു.[6] പ്രായപൂർത്തി സംബന്ധമായ നിയമങ്ങളാൽ 1942-ൽ അദ്ദേഹം ഒരു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 1943 മാർച്ച് 17 ന് ഫെഡറൽ നാർക്കോട്ടിക് ജയിലിൽ നിന്ന് മോചിതനായ ശേഷം അദ്ദേഹം ഭാവി പ്രവാചകനായി ജോലി ചെയ്തു.[7] 1986 ഏപ്രിൽ 16 ന് അദ്ദേഹം ആത്മഹത്യ ചെയ്തു.[8]
ഉത്ഭവം
തിരുത്തുകഒരു ആത്മാവിനാൽ പ്രചോദിതനായി പസാക്വോയനിസം എന്നൊരു മതം സൃഷ്ടിക്കാൻ മാർട്ടിൻ ഒരുമ്പെട്ടു. അതിന്റെ അംഗങ്ങൾ പസാക്വോയൻസ് എന്ന് വിളിക്കപ്പെടുന്നു. ആത്മാവ് മാർട്ടിന് "സെന്റ് ഇയോം" എന്നും പേരിട്ടു.[9] നൈസർഗ്ഗിക ലോകവുമായുള്ള ബന്ധവും മുടിയുടെ ഉപയോഗവും പസക്വോയനിസം ഊന്നിപ്പറയുന്നു. സ്പാനിഷ്, ചൈനീസ് മൂല ഭാഷകളിൽ നിന്നുള്ള "പസാക്വാൻ" എന്ന പദം ഭൂതകാലം ഒത്തുചേരുന്ന" എന്നർത്ഥമാക്കുന്നു.[10] 1950 ൽ മാതാവ് അന്തരിച്ചതിനുശേഷം അദ്ദേഹത്തിന് വീടും നാല് ഏക്കർ പുരയിടവും മാതാവിൽനിന്ന് അവകാശമായി ലഭിച്ചു. സഹോദരൻ ജൂലിയസുമായുള്ള ഒരു തർക്കത്തെത്തുടർന്ന് മാർട്ടിൻ 1957 ൽ തന്റെ ഭാവി പ്രവചന വ്യാപാരം ഇവിടേയ്ക്ക് മാറ്റി.[11] ഭാവി പ്രവചനത്തിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് അദ്ദേഹം വർഷങ്ങൾക്കൊണ്ട് ഭൂസ്വത്തിനെ പരിവർത്തനം ചെയ്തെടുത്തു.[12]
നിർമ്മാണം
തിരുത്തുകമാർട്ടിൻ തന്റെ പുരയിടത്തിലെ ആദ്യ മതിൽ നിർമ്മിക്കുന്നതിനായി പ്രകൃത്യാ ലഭ്യമായ നാടൻ വസ്തുക്കൾ ശേഖരിക്കുകയും അദ്ദേഹത്തെ സഹായിക്കാനായി ഡി. ഡബ്ല്യു. മിൽനർ എന്ന വ്യക്തിയെ നിയമിക്കുകയും ചെയ്തു.[13] അദ്ദേഹം നിർമ്മിച്ച മോടി പിടിപ്പിച് ആദ്യകാല വേലി തടികൊണ്ടു നിർമ്മിച്ചതിനാൽ ജീർണ്ണിച്ചു നശിച്ചു.[14] എഡ്വിൻ സ്റ്റീഫൻസ് എന്ന വ്യക്തി മാർട്ടിന് സാങ്കേതിക നിർമാണ വൈദഗ്ധ്യവും ഒരു വൈകാരിക ബന്ധവും നൽകി.[15] 10 വർഷത്തെ നിർമ്മാണത്തിനുശേഷം, മാർട്ടിൻ തന്റെ വ്യക്തിപരമായ പരിചിതരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്റെ നിർമ്മിതികളിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.[16]
ഉടമസ്ഥാവകാശ കൈമാറ്റം
തിരുത്തുകമരിയൻ കൌണ്ടി ഹിസ്റ്റോറിക്കൽ സൊസൈറ്റി 1986-ൽ പസക്വാന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. സൈറ്റിന്റെയും മാർട്ടിന്റെ മറ്റ് വിവിധ പണികളുടേയും പരിപാലനത്തിനായി ഒരു പ്രത്യേക സമിതി രൂപീകരിക്കപ്പെട്ടു. സമുച്ചയത്തിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്മിറ്റി പിന്നീട് വിവിധ വസ്തുക്കളിൽ നവീകരണം നടത്തി. ഈ കമ്മിറ്റിയിൽ നിന്ന് പസാക്വാൻ പ്രിസർവേഷൻ സൊസൈറ്റി ഉടലെടുക്കുകയും 2014 വരെ പസാക്വാൻ പ്രവർത്തിപ്പിക്കുകയും ചെയ്തു.[17] പസക്വാൻ പ്രിസർവേഷൻ സൊസൈറ്റി അതിന്റെ പുനഃസ്ഥാപനത്തിന് ധനസഹായം നൽകുന്നതിനായി 2014 ൽ പസാക്വാനെ കോഹ്ലർ ഫ ണ്ടേഷനിലേയ്ക്ക് കരാർ നൽകി.[18][19][20] 2016 ൽ വീണ്ടും തുറന്നതിനുശേഷം കോഹ്ലർ ഫൌണ്ടേഷൻ പസാക്വാന്റെ ഉടമസ്ഥാവകാശം കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലേക്ക് കൈമാറ്റം നടത്തി.[21]
പുനസ്ഥാപനം
തിരുത്തുക2004 ൽ, പസാക്വാൻ പരിപാലിക്കുന്നതിനുള്ള സഹായത്തിനായി പസാക്വാൻ പ്രിസർവേഷൻ സൊസൈറ്റി കോഹ്ലർ ഫൌ ണ്ടേഷനോട് അഭ്യർത്ഥന നടത്തി. പദ്ധതി 2014-ൽ അംഗീകരിക്കപ്പെട്ടു.[22] പസാക്വാനിലെ കലാസൃഷ്ടികൾ പുനഃസ്ഥാപിക്കാനായി കൊഹ്‌ലർ ഫൌണ്ടേഷൻ കൊളംബസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു. രണ്ട് വർഷത്തെ പ്രവർത്തനത്തിന് ശേഷം, 2016 ഒക്ടോബർ 22 ന് സൈറ്റ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.[23][24]
പ്രസിദ്ധി
തിരുത്തുക1980 കളുടെ തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ഈ സൈറ്റ് സന്ദർശിച്ചിരുന്നു.[25] 2015 ൽ, പസാക്വാനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് പസക്വാൻ പ്രിസർവേഷൻ സൊസൈറ്റി ഗവർണറുടെ കലാ-മാനവികതാ പുരസ്കാരം നേടി.[26][27] 2016 ൽ സി.എൻ.എൻ. പസാക്വാനെ ഒരു വിനോദസഞ്ചാര കേന്ദ്രമായി ശുപാർശ ചെയ്‌തു.[28] 2019 ൽ അറ്റ്ലാന്റാ മാഗസിൻ പസാക്വാനെ ഒരു നാടോടി കലാ കേന്ദ്രമായി ശുപാർശ ചെയ്തു.[29]
അവലംബം
തിരുത്തുക- ↑ "National Register Information System". National Register of Historic Places. National Park Service. 2009-03-13.
- ↑ Hyatt, Richard. "Richard Hyatt: St. EOM would be pleased". Columbus Ledger-Enquirer. No. June 03, 2014. Columbus Ledger-Enquirer. Columbus Ledger-Enquirer. Retrieved 24 July 2019.
- ↑ Rice, Mark. "Pasaquan will be restored then gifted to Columbus State". Columbus Ledger-Enquirer. No. June 03, 2014. Columbus Ledger-Enquirer. Columbus Ledger-Enquirer. Retrieved 24 July 2019.
- ↑ Patton, Charlie. "Pasaquan folk architecture site now renovated, open to public". The Florida Times-Union (in ഇംഗ്ലീഷ്). No. Dec 18, 2016. GateHouse Media. GateHouse Media. Retrieved 24 July 2019.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 29, 31, 97, 99. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 31, 100. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 12, 189. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 32, 251. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 29. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 169–171. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 204–205. ISBN 0-912330-61-9.
- ↑ Krakow, Kenneth K. (1975). Georgia Place-Names: Their History and Origins (PDF). Macon, GA: Winship Press. p. 171. ISBN 0-915430-00-2.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 207. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 208. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 211. ISBN 0-912330-61-9.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. pp. 213, 215. ISBN 0-912330-61-9.
- ↑ "Pasaquan Preservation Society Records (MC 368)". archives.columbusstate.edu. Columbus State University Archives. Retrieved 23 July 2019.
- ↑ Harris, Richard. "Kohler Foundation may support Pasaquan". The Journal. No. October 2, 2013. The Journal. The Journal. Archived from the original (fee required) on 2016-05-04. Retrieved 23 July 2019.
- ↑ Harris, Richard. "Pasaquan Restoration Nears Completion". The Journal. No. July 13, 2016. The Journal. The Journal. Archived from the original (fee required) on 2017-05-05. Retrieved 23 July 2019.
- ↑ Harris, Richard. "Restoration of Pasaquan is challenging, but exciting". The Journal. No. July 14, 2014. The Journal. The Journal. Archived from the original (fee required) on 2015-09-05. Retrieved 23 July 2019.
- ↑ "Buena Vista folk art site featured by Georgia Public Broadcasting". No. July 8, 2015. The Journal. 8 July 2015. Archived from the original (fee required) on 2015-09-05. Retrieved 22 July 2019.
- ↑ Harris, Richard. "Thousands visit Buena Vista for Pasaquan Grand Re-Opening". The Journal. The Journal. Archived from the original (fee required) on 2019-06-30. Retrieved 24 July 2019.
- ↑ Patterson, Tom. [1] Archived 2021-04-11 at the Wayback Machine., Brut Force, December, 2016.
- ↑ Wallace, Carrie Beth. "Pasaquan pays homage to Eddie Martin with grand reopening". Columbus Ledger-Enquirer. No. October 15, 2016. Columbus Ledger-Enquirer. Columbus Ledger-Enquirer. Retrieved 24 July 2019.
- ↑ Patterson, Tom (1987). St. EOM in the land of Pasaquan : the life and times and art of Eddie Owens Martin ([1st.] ed.). Jargon Society. p. 230. ISBN 0-912330-61-9.
- ↑ Rice, Mark. "Pasaquan Preservation Society wins prestigious state award". Columbus Ledger-Enquirer. No. October 09, 2015. Columbus Ledger-Enquirer. Columbus Ledger-Enquirer. Retrieved 24 July 2019.
- ↑ Harris, Richard. "Pasaquan Preservation Society Honored". The Journal. No. Oct. 7, 2015. The Journal. The Journal. Archived from the original (fee required) on 2016-07-06. Retrieved 24 July 2019.
- ↑ Hunter, Marnie (8 January 2016). "16 great places to go in the United States in 2016". CNN Travel (in ഇംഗ്ലീഷ്). Cable News Network. Turner Broadcasting System, Inc. Retrieved 22 July 2019.
- ↑ Hunt, Emma (20 May 2019). "5 fantastic folk art destinations in the South". Atlanta Magazine. Atlanta Magazine. Retrieved 24 July 2019.