പസങ്കയു റീജൻസി
ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലെ സുലവേസി ദ്വീപിൽ ഉൾപ്പെടുന്ന ആറ് റീജൻസികളിൽ ഒന്നാണ് പസങ്കയു റീജൻസി ( Indonesian: Kabupaten Pasangkayu ) . 3,043.75 ചതുരശ്ര കിലോമീറ്ററാണ് ഈ റീജൻസിയുടെ ആകെ വിസ്തൃതി. 2010 ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 134,303 ആയിരുന്നു.[1] 2020 സെൻസസ് പ്രകാരം ജനസംഖ്യ 188,861 ആയി വർദ്ധിച്ചു.[2] 2022 മധ്യത്തിലെ ഔദ്യോഗിക കണക്ക് പ്രകാരം ജനസംഖ്യ 198,608 ആയി. ഇതിൽ 102,945 പുരുഷന്മാരും 95,663 സ്ത്രീകളും ഉൾപ്പെടുന്നു.[3] പസങ്കയു പട്ടണമാണ് ഈ റീജൻസിയുടെ തലസ്ഥാനം. ഈ റീജൻസിയിലെ ഏക നഗരവും (കേളുഹാരൻ) പസങ്കയു പട്ടണമാണ് .
ചരിത്രം
തിരുത്തുകമാമുജു റീജൻസിയുടെ മൂന്ന് ജില്ലകൾ ചേർത്താണ് 2003 ഫെബ്രുവരി 25-ന് ഈ റീജൻസി സ്ഥാപിക്കപ്പെട്ടത്. ഈ റീജൻസിയുടെ ആദ്യത്തെ പേര് നോർത്ത് മമുജു റീജൻസി എന്നായിരുന്നു. 2018 മാർച്ചിൽ പസങ്കയു റീജൻസി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ജില്ലകൾ (കെകമറ്റൻ)
തിരുത്തുകഈ റീജൻസി 12 ജില്ലകളായി(കെകാമറ്റൻ) വിഭജിച്ചിരിക്കുന്നു. 2010 ലെ സെൻസസ് [1] പ്രകാരമുള്ള ജനസംഖ്യ, 2020 സെൻസസ് [2] [3] പ്രകാരമുള്ള ജനസംഖ്യ, 2022 മദ്ധ്യത്തിലെ കണക്കെടുപ്പ് പ്രകാരമുള്ള ജനസംഖ്യ, [3] ജില്ലാ ഭരണ സിരാകേന്ദ്രങ്ങൾ, ഓരോ ജില്ലയിലെയും ഗ്രാമങ്ങളുടെ എണ്ണം, (62 ഗ്രാമീണ ദേശങ്ങളും ഒരു നഗര കേളുരഹാനും ) അതിന്റെ തപാൽ കോഡ് എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ജില്ലയുടെ പേര് ( കെകമാറ്റൻ ) | ഏരിയ (കിമീ 2ൽ) | 2010 ലെ ജനസംഖ്യ | 2020 ലെ ജനസംഖ്യ | 2022 മധ്യത്തിലെ കണക്കെടുപ്പ് പ്രകാരം ജനസംഖ്യ | ഭരണ സിരാകേന്ദ്രം | ഗ്രാമങ്ങളുടെ എണ്ണം | പോസ്റ്റ് കോഡ് |
---|---|---|---|---|---|---|---|
സരുദു | 99.06 | 12,168 | 15,902 | 16,722 | സരുദ | 5 | 91576 |
ദാപുരംഗ് | 921.95 | 11,530 | 17,652 | 18,566 | ദാപുരംഗ് | 5 | 91581 |
ദുരിപോകു | 215.45 | 4,875 | 6,486 | 6,868 | തമ്മാരുണങ്ങ് | 4 | 91573 |
ബാരാസ് | 277.87 | 15,356 | 22,674 | 23,755 | ബാരാസ് | 6 | 91572 |
ബുലു തബ | 428.62 | 9,396 | 12,011 | 12,648 | ലിലിമോറി | 7 | 91578 |
ലാരിയാങ് | 83.34 | 5,993 | 7,787 | 8,250 | പരബു | 7 | 91577 |
ടിക്കെ രായ | 266.59 | 13,805 | 18,206 | 19,141 | ജെംഗെങ് രായ | 5 | 91579 |
പെഡോംഗ | 94.00 | 6,563 | 13,478 | 14,218 | മാലി | 4 | 91570 |
പസങ്കയ് | 312.04 | 22,886 | 35,088 | 36,950 | പസങ്കയു | 6 | 91571 |
ബമ്പലമൊട്ട് | 242.96 | 16,292 | 20,589 | 21,587 | റാൻഡൊമയങ് | 6 | 91575 |
ബംബൈര | 64.84 | 8,622 | 10,450 | 10,917 | ബംബൈര | 4 | 91574 |
സർജോ | 37.03 | 6,883 | 8,538 | 8,966 | സർജോ | 4 | 91591 |
ആകെ | 3,043.75 | 134,303 | 188,861 | 198,608 | പസങ്കയു | 63 |
കാലാവസ്ഥ
തിരുത്തുകവർഷം മുഴുവനും കനത്ത മഴയുള്ള ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ് പസങ്കയുവിലുള്ളത്.
Pasangkayu പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 30.3 (86.5) |
30.5 (86.9) |
30.7 (87.3) |
30.7 (87.3) |
31.1 (88) |
30.3 (86.5) |
29.5 (85.1) |
30.7 (87.3) |
30.9 (87.6) |
32.0 (89.6) |
31.1 (88) |
30.8 (87.4) |
30.72 (87.29) |
പ്രതിദിന മാധ്യം °C (°F) | 26.7 (80.1) |
26.8 (80.2) |
27.0 (80.6) |
26.9 (80.4) |
27.5 (81.5) |
26.8 (80.2) |
25.8 (78.4) |
26.8 (80.2) |
26.8 (80.2) |
27.7 (81.9) |
27.1 (80.8) |
27.1 (80.8) |
26.92 (80.44) |
ശരാശരി താഴ്ന്ന °C (°F) | 23.1 (73.6) |
23.2 (73.8) |
23.3 (73.9) |
23.2 (73.8) |
23.9 (75) |
23.3 (73.9) |
22.1 (71.8) |
22.9 (73.2) |
22.7 (72.9) |
23.5 (74.3) |
23.2 (73.8) |
23.4 (74.1) |
23.15 (73.68) |
വർഷപാതം mm (inches) | 251 (9.88) |
195 (7.68) |
165 (6.5) |
178 (7.01) |
237 (9.33) |
191 (7.52) |
195 (7.68) |
189 (7.44) |
216 (8.5) |
175 (6.89) |
208 (8.19) |
189 (7.44) |
2,389 (94.06) |
ഉറവിടം: Climate-Data.org[4] |