പവിത്രേശ്വരം മലനട ക്ഷേത്രം
ശകുനിദേവ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക[അവലംബം ആവശ്യമാണ്] ക്ഷേത്രമാണ് കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പവിത്രേശ്വരം മലനട ക്ഷേത്രം. മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം.വർണാഭമായ കെട്ട് കാഴ്ചയാണ് ഇവിടുത്തെ ഉത്സവത്തിൻറ പ്രത്യകത.
ഉള്ളടക്കം
തിരുത്തുകആട്ടവിശേഷങ്ങളും പൂജകളും
തിരുത്തുകഎല്ലാ വർഷവും മകരം 28ന് ആണ് ഇവിടുത്തെ ഉച്ചാര മഹോത്സവം. ഇവിടെ നേർച്ചയായി ദേവന് അർപ്പിക്കുന്നത് കള്ള്, മദ്യം, ചക്കര, തീവെട്ടി, പട്ട്, മുറുക്കാൻ എന്നിവയാണ്.
എത്തിച്ചേരാൻ
തിരുത്തുകട്രയിൻ മാർഗ്ഗം കൊല്ലത്ത് നിന്നും പുനലൂർ ചെങ്കോട്ട ട്രയിനിൽ കുണ്ടറ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും ചീരങ്കാവ് -പുത്തൂർ ബസ്സിൽ പവിത്രേശ്വരത്ത് ഇറങ്ങി അവിടെ നിന്നും 500 മീറ്റർ നടന്നാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം ബസ്സ് മാർഗ്ഗം കൊല്ലത്ത് നിന്നും പുനലൂർ ബസ്സിൽ കയറി ചീരങ്കാവിൽ ഇറങ്ങുക അവിടെ നിന്നും പുത്തൂർ ബസ്സിൽ പവിത്രേശ്വരത്ത് ഇറങ്ങുക ; കൊട്ടാരക്കരയിൽ നിന്നും വരുന്നവർ പുത്തൂർ-കരുനാഗപ്പള്ളി ബസ്സിൽ കയറി പുത്തൂരിൽ ഇറങ്ങുക അവിടെ നിന്നും പവിത്രേശ്വരത്ത് ഇറങ്ങി 500 മീറ്റർ നടന്നാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.