1860-ൽ പ്രസിദ്ധീകരിച്ച മലയാള ക്രൈസ്തവ മതപ്രചരണ ഗ്രന്ഥമാണ് പവിത്രചരിത്രം . ഹെർമ്മൻ ഗുണ്ടർട്ട് കേരളം വിട്ടതിന്റെ തൊട്ടടുത്ത് വർഷം പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതിനാൽ അദ്ദേഹമാണ് ഇതിന്റെ രചയിതാവ് എന്നു കരുതുന്നു. 1857-ൽ പ്രസിദ്ധീകരിച്ച പവിത്രലേഖകൾ രചിച്ചത് ഗുണ്ടർട്ടായതിനാൽ ഈ പുസ്തകരചനയും ഗുണ്ടർട്ട് ആവാനാണ് സാദ്ധ്യത എന്നു കരുതുന്നു.

പവിത്രചരിത്രം
പ്രധാനതാൾ
കർത്താവ്ലഭ്യമല്ല
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംക്രൈസ്തവം
പ്രസിദ്ധീകരിച്ച തിയതി
1860
ഏടുകൾ466

ഗ്രന്ഥത്തിന്റെ ഉള്ളടക്കം വിവിധ ഖണ്ഡങ്ങളായും, പകുപ്പുകളായും, അദ്ധ്യായങ്ങളായും വിഭജിച്ചിരിക്കുന്നു. ബൈബിളിന്റെ ഉള്ളടക്കം ലോക ചരിത്രമായും ഇസ്രായേലിന്റെ ചരിത്രമായുമൊക്കെ ബന്ധപ്പെടുത്തി ഇതിൽ താരതമ്യം ചെയ്യുന്നു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പവിത്രചരിത്രം&oldid=2555215" എന്ന താളിൽനിന്ന് ശേഖരിച്ചത്