പള്ളത്ത് രാമൻ
കേരളത്തിലെ ഒരു കവി, എഴുത്തുകാരൻ, സാമൂഹ്യ പരിഷ്കർത്താവ് എന്നീനിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മഹാകവി പള്ളത്ത് രാമൻ (1892-1950). [1][2]
1891 ഒക്ടോബർ 7 ന് കൊച്ചി നഗരത്തിലാണ് പള്ളത്ത് രാമൻ ജനിച്ചത്. പള്ളത്ത് ഇക്കോരനും ലക്ഷ്മിയുമായിരുന്നു മാതാപിതാക്കൾ. തൃശൂർ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പത്തൊൻപതാമത്തെ വയസ്സിൽ, പടീരിൽ മക്കുണ്ണി അധികാരിയുടെ മകൾ ദേവകിയെ വിവാഹം ചെയ്തു. തൃശൂർ, ഒല്ലൂർ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1917 ൽ മദ്രാസ് സർക്കാരിൽ ലക്ചററായി ചേർന്നു. 1920 ൽ പാലക്കാട് വിക്ടോറിയ കോളേജിലും പിന്നീട് മഹാരാജാസ് കോളേജ് പ്രൊഫസറായിരുന്നു. 1943 ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചു. ആദ്യ ഭാര്യ മരിച്ചശേഷം അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹം രണ്ടാമത്തെ ഭാര്യ സഗുനയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. 1950 ജൂലായ് 29 ന് പള്ളത്ത് രാമൻ അന്തരിച്ചു.[3]
ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങൾ പള്ളത്ത് രാമനെ വളരെയേറെ സ്വാധീനിച്ചിരുന്നു. [4] പാശ്ചാത്യ കവിതകളിൽ നിന്നും രജപുത്ര പുരാണങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ രചനകൾക്ക് ചില സ്വാധീനമുണ്ടായിരുന്നു. [5] [6] പ്രണയകവിതകൾ എഴുതുന്നതിൽ പ്രശസ്തനായിരുന്നു അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി അമൃതപുളിനം[7] ആയിരുന്നു, അത് നിരവധി അവാർഡുകൾ നേടി. 1946-ൽ കൊച്ചി മഹാരാജാവിൽ നിന്ന് മഹാകവി സ്ഥാനവും സ്വർണ്ണമെഡലും ലഭിച്ചു..[8] 1948 മുതൽ അദ്ദേഹം തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. ‘പുരോഗാമി’ എന്ന മാസിക തുടങ്ങുകയും ശ്രീനാരായണ ഫിലിംസ് എന്ന ചലച്ചിത്ര നിർമാണ സംരംഭത്തിനു തുടക്കം കുറിയ്ക്കുകയും ചെയ്തിരുന്നു. [9]
രചനകൾ
തിരുത്തുകപള്ളത്ത് രാമൻ നോവൽ, കവിത, നാടകം എന്നിവയുൾപ്പെടെ നാൽപ്പതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഉൾപ്പെടുന്നു. അമൃതപുളിനം, വനബാല, വിലാസകുമാരി, രാജസ്ഥാനപുഷ്‌പം, കോഹിന്തൂർ എന്നിവയാണ് പള്ളത്ത് രചിച്ച നോവലുകൾ. സത്യകാന്തി, പുരോഗമനഗാനങ്ങൾ, കാട്ടുപൂക്കൾ, ഉദയരശ്‌മി, ഭാരതകോകിലം, സ്വാഗതം, സ്വാതന്ത്ര്യഭിക്ഷ, മധുര സ്വപ്‌നം, പുഷ്‌പവർഷം, കാലകല്ലോലം, ഇരുട്ടിലെ വെളിച്ചം. ഭാരതബന്ധു എന്നിവ കവിതകളിൽപ്പെടുന്നു. ശ്രീചിത്രാശോകൻ, രാവണപുത്രൻ, അരിവാൾ എന്നിവ നാടകങ്ങളാണ്. [10]
സ്മാരകങ്ങൾ
തിരുത്തുക- മഹാകവി പള്ളത്ത് രാമൻ കൾച്ചറൽ സെന്റർ, കൊച്ചി
- ഫോർട്ട് കൊച്ചിയിലെ പള്ളത്ത് രാമൻ മെമ്മോറിയൽ ഹാൾ
- കൊച്ചിയിലെ പള്ളത്ത് രാമൻ മെമ്മോറിയലിൽ കലാഗ്രാമം
- പള്ളത്ത് രാമൻ കലാ-സംസ്‌കാരികോത്സവം, കൊച്ചി
അവലംബം
തിരുത്തുക- ↑ Tampi, Pa Patmanāpan̲ (1996). Ramayanas of Kampan and El̲uttacchan (in ഇംഗ്ലീഷ്). O. Padmakumari.
- ↑ "മഹാകവി പള്ളത്തുരാമൻ". Retrieved 2021-06-19.
- ↑ "Pallath Raman". Retrieved 2021-06-19.
- ↑ Jayakumar, Vijayalayam (1999). Sree Narayana Guru, a Critical Study (in ഇംഗ്ലീഷ്). D.K. Printworld. ISBN 9788124601204.
- ↑ George, K. M. (1972). Western Influence on Malayalam Language and Literature (in ഇംഗ്ലീഷ്). Sahitya Akademi. ISBN 9788126004133.
- ↑ Sen, Siba Pada (1976). The North and the South in Indian History: Contact and Adjustment (in ഇംഗ്ലീഷ്). Institute of Historical Studies.
- ↑ Pallath Raman (1950). 1950 - അമൃതപുളിനം - ഭാരതീയചരിത്രാഖ്യായിക - അഞ്ചാം പതിപ്പ് - പള്ളത്ത് രാമൻ.
- ↑ Devi, R. Leela (1978). Influence of English on Malayalam Novels (in ഇംഗ്ലീഷ്). College Book House.
- ↑ "അച്ചടിയുടെ തായ്‌വേര്" (in ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-19.
- ↑ "chinathamani" (in ഇംഗ്ലീഷ്). Archived from the original on 2021-06-24. Retrieved 2021-06-19.