പലസ്തീനിലെ വിദ്യാഭ്യാസം
പലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമായിട്ടല്ല നിലനിൽക്കുന്നത്. എങ്കിലും അവിടെ ഒരു വിദ്യാഭ്യാസ മന്ത്രാലയം നിലവിലുണ്ട്.ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. കുട്ടികളുടെ സ്കൂളിൽചെരുന്ന നിരക്ക് ലോകത്തെ മറ്റിടങ്ങളുടെ പോലെ വളരെ മുൻപന്തിയിലാണ്. 2003ലെ സർവ്വേ പ്രകാരം, അവിടത്തെ ചെറുപ്പക്കാർ, 10 മുതൽ 24 വരെ പ്രായമുള്ളവർ വിദ്യാഭ്യാസം അവരുടെ ആദ്യ പ്രയോരിട്ടി ആയി കരുതുന്നതായി കണ്ടെത്തി. പലസ്തീനിലെ യുവാക്കളുടെ സാക്ഷരതാനിരക്ക് 98.2% ആണ്. എന്നാൽ, ദേശീയ സാക്ഷരതാനിരക്ക്, 91.1 ആണ്. ഉന്നതവിദ്യാഭ്യാസത്തിലുള്ള കുട്ടികളുടെ എണ്ണം, 46.2% ആണ്. ഇതും ലോകത്തിലെ മികച്ച നിരക്കാണ്.