കേരളത്തിലെ പുഴകളിൽ പ്രധാനമായും ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണ് പറവപ്പരൽ. (ശാസ്ത്രീയനാമം: Esomus malabaricus Day, 1867). 1867ൽ ഫ്രാൻസിസ് ഡേ എന്ന മത്സ്യനിരീക്ഷകൻ തൃശ്ശൂരിൽനിന്നാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. മലബാറിൽ നിന്നുമുള്ള മത്സ്യം എന്ന അർഥത്തിൽ മലബാറിക്കസ് എന്ന ശാസ്ത്രനാമം ഫ്രാൻസിസ് ഡേ നൽകി. ശരീരം ഉരുണ്ടതും നീണ്ടതുമാണ്. ചെതുമ്പലുകൾക്ക് വലിപ്പമുണ്ട്. പാർശ്വരേഖയില്ല. മുതുകുവശം പച്ച കലർന്ന തവിട്ടുനിറമാണ്. പരമാവധി വലിപ്പം 12.5 സെന്റിമീറ്റർ. അലങ്കാരമത്സ്യമായി ഉപയോഗിക്കുന്ന ഇരിനമാണിത്.

പറവപ്പരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. malabaricus
Binomial name
Esomus malabaricus
(F. Day, 1867)
"https://ml.wikipedia.org/w/index.php?title=പറവപ്പരൽ&oldid=1755111" എന്ന താളിൽനിന്ന് ശേഖരിച്ചത്