പറക്കോട് ചെറുകുന്നത്ത് ഭദ്രാദേവി അമ്മൻകോവിൽ
കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ പറക്കോട് (ടി.ബി ജംങ്ഷൻ) സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു മത അമ്പലമാണ് ചെറുകുന്നത്ത് ഭദ്രാദേവി അമ്മൻകോവിൽ.ഭദ്രാദേവിയാണ് ഈ അമ്പലത്തിലെ പ്രതിഷ്ഠ. തമിഴ്നാട്ടിലെ കാഞ്ചീപുരമാണ് ഈ ദേവിയുടെ മൂലസ്ഥാനം.ഈ അമ്പലത്തിലെ പ്രധാന ഉത്സവമാണ് അമ്മൻകൊട. കാപ്പുക്കെട്ട്, കുംഭം വെയ്പ്, തിരുവാഭരണ എഴുന്നള്ളത്ത്, നേർച്ച കരകം എഴുന്നള്ളത്ത്, ആറാട്ട് എഴുന്നള്ളത്ത്, മഞ്ഞൾ നീരാട്ട് തുടങ്ങിയവയാണ് ഉത്സവത്തിൻറ്റെ ഭാഗമായി നടത്താറുള്ളത്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഈ അമ്പലത്തിൽ ഉത്സവം നടത്താറുള്ളത്.
പറക്കോട് ചെറുകുന്നത്ത് ഭദ്രാദേവി അമ്മൻകോവിൽ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | പറക്കോട് |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | പത്തനംതിട്ട |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | തമിഴ് നിർമ്മാണ ശൈലി |
സ്ഥാപകൻ | അജ്ഞാതം |
ഐതിഹ്യം
തിരുത്തുകതമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും ഭദ്രാദേവി ഇവിടേക്ക് എത്തി എന്നാണ് ഐതിഹ്യം പറയുന്നത്.