മദ്ധ്യ മെക്സിക്കോയിലെ പുരാതന തിയോതിഹ്വാകാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുപ്രധാനമായ ആരാധാനാകേന്ദ്രമാണ് പറക്കും പാമ്പിന്റെ കോവിൽ എന്ന് അറിപ്പെടുന്നു. ക്വെറ്റ്സൽ കോട്ൽ എന്നാണ് ഇവിടത്തെ സർപ്പദേവന്റെ പേര്. തിയേതിഹ്വാകാനിലെ 'മരിച്ചവരുടെ വീഥി'യുടെ തെക്കേയറ്റത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പുരാതാന കാലത്ത് ഇവിടം രാഷ്ട്രീയകേന്ദ്രം കൂടിയായിരുന്നു. പിരമിഡ് ആകൃതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും പിരമിഡ് ക്ഷേത്രങ്ങളാണ് ഈ ആരാധനാലയത്തിനു അടുത്തുള്ള മറ്റു രണ്ടു വിസ്മയങ്ങൾ.

പറക്കും പാമ്പിന്റെ കോവിൽ

ചിത്രശാല

തിരുത്തുക