വെള്ളത്തിൽ നിന്നും കരയിൽ നിന്നും പറന്നുയരാൻ സാധിക്കുന്ന പ്രത്യേകതരം ആകാശനൗകയാണ് പറക്കും നൗക എന്നറിയപ്പെടുന്നത്.. ഫ്യൂസ്‌ലേജ് അതായത് വിമാനത്തിന്റെ ഉടൽ ഉപയോഗിച്ചാണ് ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്.ചിലപ്പോൾ ചിറകുകളിലോ ചിറകു പോലെ ഉടലിൽ നിന്ന് തള്ളീ നിൽക്കുന്ന സംവിധാനങ്ങളോ ഉപ‌യോഗിച്ചും ഇവ പൊങ്ങിക്കിടക്കുന്നു.എന്നാൽ ഫ്ലോട്ട്പ്ലെയ്ൻ എന്നറിയപ്പെടുന്ന മറ്റൊരിനം ആകശനൗകകളിൽ നിന്ന് വ്യത്യസ്തമാണിവ.ഫ്ലോട്ട്പ്ലെയ്നുകൾ വിമാനത്തിന്റെ ഉടലിനു പകരം ഉടലിനു കീഴെ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സംവിധാങ്ങൾ ഉപയോഗിച്ചാണ് വള്ളത്തിൽ സഞ്ചരിക്കുന്നത്,

രണ്ടാം ലോക മഹായുദ്ധകാലത്ത് ഇവ വ്യാപകമായി ഉപയോഗത്തിലിരുന്നിരുന്നു.പിന്നീട് ഇവയുടെ ഉപയോഗം കുറഞ്ഞു വന്നു.കാട്ടു തീ അണക്കാൻ വെള്ളം വീഴ്ത്താൻ ഇന്നും ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നു.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പറക്കും_നൗക&oldid=4084221" എന്ന താളിൽനിന്ന് ശേഖരിച്ചത്