യു.എൻ. സമാധാനപുരസ്കാരം നേടിയ ദക്ഷിണ സുഡാനിലെ എമിറിറ്റസ് ബിഷപ്പാണ് പരൈദ് തബാൻ(ജനനം : 1936 - മരണം: 1 നവംബർ 2023). റോമൻ കാത്തോലിക് വിഭാഗത്തിൽപ്പെടുന്ന ഇദ്ദേഹമാണ് ന്യൂ സുഡാൻ കൗൺസിൽ ഓഫ് ചർച്ചസ് സ്ഥാപിച്ചത്.[1] കടുത്ത വംശീയസംഘർഷം നിലനിൽക്കുന്ന ദക്ഷിണ സുഡാനിൽ തബാന്റെ നേതൃത്ത്വത്തിൽ നിരവധി സമാധാനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദക്ഷിണ സുഡാനിലെ കിറോൺ ഗ്രാമമാണ് തബാന്റെ പ്രവർത്തനകേന്ദ്രം. വ്യത്യസ്ത വംശത്തിൽപ്പെട്ടവരും വിവിധ മതവിശ്വാസികളുമായവരെ ചേർത്ത് 2005ൽ ആണ് ഈ ഗ്രാമം രൂപീകരിച്ചത്. രാജ്യത്തിനാകെ മാതൃകയായി പരസ്പര സഹവർത്തിത്വത്തോടെയാണ് ഇവർ ഈ ഗ്രാമത്തിൽ കഴിയുന്നത്.[2]

  1. http://www.csbsju.edu/Peace-Studies.htm
  2. http://www.deshabhimani.com/newscontent.php?id=261682

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പരൈദ്_തബാൻ&oldid=4092480" എന്ന താളിൽനിന്ന് ശേഖരിച്ചത്