പരിസ്ഥിതി പഠന കേന്ദ്രം
പരിസ്ഥിതി പഠന കേന്ദ്രം (Centre for Environment Education, CEE) ഭാരത പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴിൽ ഒരു വൈശിഷ്ട്യ കേന്ദ്രമായി (a Centre of Excellence) 1984 ആഗസ്റ്റിൽ സ്ഥാപിച്ചു. പരിസ്ഥിതിക്കും സ്ഥായിയായ വികസനത്തിനും വേണ്ട പ്രചരണത്തിനും അതിനുള്ള സാധനങ്ങൾ ശേഖരിക്കുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്.[1][2] ഈ കേന്ദ്രത്തിന് ഇന്ത്യയിലാകമാനം 41 ആപ്പീസുകളുണ്ട്. കൂടാതെ തെക്ക്-ബെംഗളൂരു, വടക്ക്കിഴക്ക്- ഗുവാഹട്ടി, വടക്ക് – ലഖ്നൗ, പടിഞ്ഞാറ് – അഹമ്മദാബാദ്, മദ്ധ്യം- പൂനെ, എന്നീ മേഖല സെല്ലുകളും, ഡൽഹി, ഹൈദ്രാബാദ്, റായിപൂർ, ഗോവ, കോവൈ എന്നീ സംസ്ഥാന ആപ്പീസുകളും ആസ്ത്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ അന്തരാഷ്ട്ര ആപ്പീസുകളും ഉണ്ട്.
അവലംബം
തിരുത്തുക- ↑ "Centre for Environment Education (CEE)". envfor.nic.in. Retrieved 2007-11-21.
- ↑ "History of CEE". Archived from the original on 2007-07-07. Retrieved 2007-11-21.