തോടി രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു കഥകളി പദത്തിന്റെ തുടക്കമാണു പരമേശാ പാഹി എന്നത്. കിരാതം എന്ന ആട്ടക്കഥയിലെ ഒരു പദമാണിത്.

അർജുനൻ പരമശിവനെ തപസ്സു ചെയ്യുന്നതാണ് സന്ദർഭം.

സാഹിത്യം:

  • പരമേശാ പാഹി പാഹി മാം സന്തതം സ്വാമിൻ
  • ഹരപുര നാശന ദൈവമേ
  • പരിതാപം വൈരി വീരർ ചെയ്യുന്നതെല്ലാം
  • പരിചിൽ കളഞ്ഞേറ്റം പരമ കരുണയാ
  • പുരുഹുതനു ജാതി ഭുവന വന്ദ്യാ പോറ്റി
  • കൈലാസാചല വാസാ ഹേ ശൈലജാ കാന്താ
  • കാലാരേ കപാല പാണേ
  • മാലെല്ലാം തീർത്തു പരിപാലിച്ചു കൊള്ളേണമേ
  • നീല ലോലിത നീലഗള തല
  • ലീലയാഖില ലോക പാലകാ
"https://ml.wikipedia.org/w/index.php?title=പരമേശാ_പാഹി&oldid=1906557" എന്ന താളിൽനിന്ന് ശേഖരിച്ചത്