പരമാത്മുഡു വെലിഗേ
ത്യാഗരാജസ്വാമികളുടെ അവസാനകൃതികളിലൊന്നാണ് വാഗധീശ്വരിരാഗത്തിൽ ചിട്ടപ്പെടുത്തിയ പരമാത്മുഡു വെലിഗേ.
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | പരമാത്മുഡു വെലിഗേ മുച്ചട ബാഗ തെലുസുകോരേ |
എല്ലാത്തിലും കുടികൊള്ളുന്ന മഹാനായ ദിവ്യനായ ഈശ്വരനെ മനസ്സിലാക്കൂ |
അനുപല്ലവി | ഹരിയട ഹരുഡട സുരുലട നരുലട അഖിലാണ്ഡ കോടുലട അന്ദരിലോ |
അദ്ദേഹത്തെ ഹരിയെന്നും ഹരനെന്നും ദേവനെന്നും മനുഷ്യനെന്നും വിശ്വപ്രപഞ്ചമെന്നുമെല്ലാം വിളിക്കുന്നു |
ചരണം | ഗഗനാനില തേജോജല ഭൂമയമഗു മൃഗഖഗനഗതരു കോടുലലോ സഗുണമുലോ വിഗുണമുലോ സതതമു സാധു ത്യാഗരാജാദി ആശ്രിതുലലോ |
അദ്ദേഹം ആകാശത്തിലും കാറ്റിലും തീയിലും ജലത്തിലും ഭൂമിയിലുമെല്ലാം ഉണ്ട്. ജീവികളിലും പക്ഷികളിലും മലകളിലും മരങ്ങളിലും എല്ലാത്തിലും അവൻ വസിക്കുന്നു. ആത്മാവുള്ളവയിലും ഇല്ലാത്തവയിലും അവനുണ്ട്. അതോടൊപ്പം അദ്ദേഹത്തിനു കീഴടങ്ങിയ ത്യാഗരാജനെപ്പോലുള്ള വര്യന്മാരിലും വസിക്കുന്നു |