പരന്ത്രീസ്സു ബാലവ്യാകരണ സൂത്രപ്രമാണം

ഫ്രഞ്ച് വ്യാകരണം മലയാളത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു അപൂർവഗ്രന്ഥമാണ് പരന്ത്രീസ്സു ബാലവ്യാകരണ സൂത്രപ്രമാണം. ഫ്രഞ്ചിൽ Grammaire Francaise Malealienne എന്നാണ് പേര്. ഇതിന്റെ പൂർണരൂപത്തിലുള്ള ഒരേയൊരു പ്രതി ലണ്ടനിൽ ബ്രിട്ടീഷ് ലൈബ്രറിയിലാണുള്ളത്. ഈ പരന്ത്രീസ് വ്യാകരണ ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവിന്റെ പേർ ഒരിടത്തും ചേർത്തിട്ടില്ല. അക്കാലത്ത് മയ്യഴിയിലുണ്ടായിരുന്ന ഫ്രഞ്ച് പാതിരിമാരിൽ ഒരാളായിരിക്കണം ഇതിന്റെ രചയിതാവെന്ന് ഊഹിക്കപ്പെടുന്നു. [1]

പരന്ത്രീസ്സു ബാലവ്യാകരണ സൂത്രപ്രമാണത്തിൽ ഫ്രഞ്ച് പദങ്ങളും വാക്യങ്ങളും ഫ്രഞ്ചിലും, വിവരണം മലയാളത്തിലുമാണ്.

  1. "പരന്ത്രീസ് വ്യാകരണം മലയാളത്തിൽ". {{cite news}}: |access-date= requires |url= (help); |first1= missing |last1= (help)

അധിക വായനയ്ക്ക്

തിരുത്തുക
  1. Annuaire De L'Inde Francaise
  2. Les Origines De Mahe-Alfred Martineau
  3. Annuaire
  4. Tant De Vies - K. sachidanandan