ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ രണ്ടാമത്തെ വലിയ നഗരമാണ് പയകുമ്പു (Indonesian: Kota Payakumbuh, Minangkabau: Payokumbuah, Jawi: ڤايوكومبواه‎). 80.43 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ഈ നഗരത്തിലെ ജനസംഖ്യ 127,000 ആണ്. മിനാങ്കബൌ മലയോര പ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ നഗരത്തിലേയ്ക്ക് റോഡ് മാർഗ്ഗം പടിഞ്ഞാറൻ സുമാത്രൻ തലസ്ഥാന നഗരമായ പഡാംഗിൽ നിന്ന് 120 കിലോമീറ്ററും റിയാവു തലസ്ഥാന നഗരമായ പെക്കൻബാരുവിൽ നിന്ന് 180 കിലോമീറ്റർ ദൂരവുമാണുള്ളത്. പ്രദേശം മുഴുവനായും ലിമ പുലു കോട്ട റീജൻസിയോട് നേരിട്ട് ചേർന്നാണ് നിലനിൽക്കുന്നത്. മെറാപ്പി അഗ്നിപർവ്വതം, മൌണ്ട് സാഗോ, ബുക്കിറ്റ് ബാരിസൺ എന്നിവയ്ക്കടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. പയകുമ്പു എന്ന വാക്കിന് മിനാങ്കബൌ ഭാഷയിൽ "പുല്ലുള്ള ചതുപ്പ്" എന്നാണ് അർത്ഥമാക്കുന്നത്. ഈ പ്രദേശം യഥാർത്ഥത്തിൽ ചതുപ്പുനിലമായിരുന്നുവെന്നതിനെ ഇത് സൂചിപ്പിക്കുന്നു.

പയകുമ്പു

Payokumbuah
Other transcription(s)
 • Jawiڤايوكومبواه
Official seal of പയകുമ്പു
Seal
Motto(s): 
Ngalau Indah
Masjid Gadang Balai Nan Duo Gedung DPRD Kota Payakumbuh
Tugu Adipura Gunung Sago
Persimpangan jalan Persawahan
From above, left to rightː Ngalau Indah, Tuo Koto Nan Ampek Mosque, Payakumbuh City Council Office, Monument on Soekarno-Hatta Street which is now Adipura monument, Mount Sago, Adipura monument Road Junction, and rice fields.
Location within West Sumatra
Location within West Sumatra
പയകുമ്പു is located in Sumatra
പയകുമ്പു
പയകുമ്പു
Location in West Sumatra and Indonesia
പയകുമ്പു is located in Indonesia
പയകുമ്പു
പയകുമ്പു
പയകുമ്പു (Indonesia)
Coordinates: 0°14′S 100°38′E / 0.233°S 100.633°E / -0.233; 100.633
Country Indonesia
Province West Sumatra
ഭരണസമ്പ്രദായം
 • MayorRiza Falepi
 • Vice MayorErwin Yunaz
വിസ്തീർണ്ണം
 • ആകെ80.43 ച.കി.മീ.(31.05 ച മൈ)
ജനസംഖ്യ
 (2015[1])
 • ആകെ1,27,826
 • ജനസാന്ദ്രത1,600/ച.കി.മീ.(4,100/ച മൈ)
സമയമേഖലUTC+7 (Indonesia Western Time)
Area code(+62) 752
ClimateAf
വെബ്സൈറ്റ്www.payakumbuhkota.go.id
  1. [1]
"https://ml.wikipedia.org/w/index.php?title=പയകുമ്പു&oldid=3764599" എന്ന താളിൽനിന്ന് ശേഖരിച്ചത്