പപ്പായ മൊസൈക് വൈറസ്
പപ്പായ മൊസൈക് രോഗത്തിന് കാരണമാകുന്ന വൈറസ് ആണ് പപ്പായ മൊസൈക് വൈറസ്. ഇന്ത്യയിൽ ഈ രോഗം ആദ്യമായി കാണപ്പെട്ടത് മുംബൈയിലും പുണെയിലുമാണ്.
ലക്ഷണങ്ങൾ
തിരുത്തുകരോഗം ബാധിച്ച് ഒരു മാസത്തിനു ശേഷം ചെടിയുടെ വളർച്ച മുരടിക്കുകയും ചെടി നശിച്ചുപോകുകയും ചെയുന്നു. രോഗം ബാധിച്ച ഇല മൊസൈക് ലക്ഷണം കാണിക്കുന്നു. ഇലയുടെ വലിപ്പം കുറയുകയും ചെയ്യുന്നു. ഇലകൾ മുരടിച്ച് ഷൂവിന്റെ ചരടുപോലെ ആകുകയുംചെയ്യും. കായ്കളുടെ വളർച്ച കുറയുകയും വികൃതമായി ഉണ്ടാക്കുകയും ചെയ്യുന്നു.
രോഗഹേതു
തിരുത്തുകപപ്പായമൊസൈക് വൈറസ്
രോഗം ഉണ്ടാകുവാനുള്ള സാഹചര്യങ്ങൾ
തിരുത്തുകഎഫിഡുകൾ ആണ് രോഗവാഹകർ.
ഈ രോഗംവിത്തുകളിലൂടെ പടരുന്ന ഒന്നല്ല. ഈ വൈറസ് പാവലിനെയും പടവലത്തിനെയും, മറ്റു വെള്ളരി വിളകളെയും ബാധിക്കുന്നു.
നിയന്ത്രണം
തിരുത്തുക- അസുഖംബാധിച്ചച്ചെടി നശിപ്പിച്ചുകളയുക
- രോഗവാഹികളായ എഫിഡുകളെനശിപ്പിക്കുക (0.1 % മാലത്തിയോൺ ഉപയോഗിക്കാം)