പന്ന ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിലെ പന്ന ജില്ലയിലുൾപ്പെട്ടം ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ. ഈ പട്ടണം ഇവിടുത്തെ രത്നഖനികളാൽ പ്രസിദ്ധമായിരിക്കുന്നു. പന്ന ജില്ലയുടെ ഭരണസിരാ കേന്ദ്രമാണീ പട്ടണം.

Panna
city
Country India
StateMadhya Pradesh
DistrictPanna
ഉയരം
416 മീ(1,365 അടി)
ജനസംഖ്യ
 (2011)
 • ആകെ59,820
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-MP
വാഹന റെജിസ്ട്രേഷൻMP
വെബ്സൈറ്റ്www.panna.nic.in

ചരിത്രം

തിരുത്തുക

പന്ന പ്രദേശം പതിമൂന്നാം നൂറ്റാണ്ട് വരെ ഗോണ്ട് വർഗ്ഗക്കാർ (മദ്ധ്യ ഇന്ത്യയിലെ ദ്രാവിഡ ജനവിഭാഗം) അധിവസിച്ചിരുന്ന പ്രദേശമായിരുന്നു. ഗോണ്ടി വർഗ്ഗക്കാർ ചന്ദേലാ വർഗ്ഗക്കാരാൽ (മദ്ധ്യ ഇന്ത്യയിലെ രജപുട്ട് വർഗ്ഗക്കാർ) കീഴടക്കപ്പെട്ടതിനു ശേഷം അവർ മദ്ധ്യപ്രദേശിലെ മറ്റു മേഖലകളിലേയ്ക്കു കുടിയേറിപ്പാർത്തു. ഇക്കാലയളവു വരെ അനേകം രാജാക്കൻമാർ ഈ ദേശം ഭരിച്ചു.

പന്ന പട്ടണം മുഗൾ സാമ്രാജ്യത്തിനെതിരെ പട നയിച്ച ബുന്ദേല രജപുത്ര രാജാവായ ചത്തർസാൽ രാജാവിൻറ തലസ്ഥാനമായിരുന്നു. 1732 ൽ അദ്ദേഹത്തിൻറ കാലശേഷം രാജ്യം പുത്രൻമാർക്കു വീതം വച്ചു കൊടുക്കുകയുണ്ടായി. രാജ്യത്തിൻറ മൂന്നലൊന്നു ഭാഗം സഖ്യകക്ഷിയായ മറാത്താ നേതാവ് പേഷ്വാ ബാജിറാവു ഒന്നാമൻറെ കൈവശത്തിലായി.

പന്ന രാജ്യം ചത്തർസാലിൻറെ മൂത്ത പുത്രനായ ഹർദേ സാഹ്ക്കാണ് കിട്ടിയത്. പത്തൊമ്പതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ, പന്ന ബ്രട്ടീഷ് ഇന്ത്യയുടെ കീഴിലുള്ള ഒരു സാമന്തരാജ്യമായിത്തീർന്നു. സമീപ പ്രദേശങ്ങളായ നഗോഡ്, സൊഹവാൽ എന്നിവ പന്ന രാജവംശത്തിൻ കീഴിലായിരുന്നു. രാജ നിർപത് സിങ് 1857 ലെ ലഹളയിൽ ബ്രിട്ടീഷുകാരെ സഹായിക്കുകയും ഇതിന് ഉപകാരസ്മരണയായി ബ്രിട്ടീഷുകാർ അദ്ദേഹത്തിന് മഹാരാജ എന്ന സംജ്ഞ നൽകുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യം നേടുന്ന കാലത്ത് മഹാരാജ മഹേന്ദ്ര യാദവേന്ദ്ര സിംഗ് ആയിരുന്നു ഭരിച്ചുകൊണ്ടിരുന്നത്. 1950 ജനുവരി ന് രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ ധാരണയായി. ഈ രാജ്യം ഇന്ത്യൻ യൂണിയനിലെ പുതിയ സംസ്ഥാനമായ വിന്ധ്യാ പ്രദേശിലെ പന്ന ജില്ലയായി മാറി. 1956 നവംബർ 1 ന് വിന്ധ്യാപ്രദേശ് മദ്ധ്യപ്രദേശ് സംസ്ഥാനത്തിൽ ലയിപ്പിക്കപ്പെട്ടു.

A street near Baldau temple Panna.

കടുവാ സങ്കേതം

തിരുത്തുക

പന്നയിൽ ഒരു ടൈഗർ റിസർവ്വ് നിലനിൽക്കുന്നുണ്ട്. പന്ന നാഷണൽ പാർക്ക് എന്ന പേരിൽ ഇത് അറിയപ്പെടുന്നു. അടുത്ത കാലത്തായി കടുവകളുടെ കണ്ടെത്തുക വിരളമായതിനാൽ ഈ സങ്കേത്തിലുള്ള കടുവകളുടെ എണ്ണത്തെ സംബന്ധിച്ച ഔദ്യോഗിക കണക്കെടുപ്പിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. 2009 ൽ രണ്ടു പെൺകടുവകളെ ഇവിടേയ്ക്കു പുനരധവസിപ്പിക്കുവാനുള്ള തീരുമാനമുണ്ടാവുകയും താമസംവിനാ അതു നടപ്പിലാകുകയും ചെയ്തു.[1][2] പക്ഷേ ഇവിടെയുണ്ടായിരുന്ന ഒരേയൊരു ആൺകടുവയെ കാണാതായി[3] പിന്നീട് ഒരു ആൺ കടുവയെ ഇവിടേയ്ക്കു കൊണ്ടുവന്നു. പുനരധിവസിപ്പിക്കപ്പെട്ടം ഒരു പെൺകടുവ 2010 ൽ രണ്ടു കടുവക്കുട്ടികൾക്കു ജന്മം നൽകി.[4] നാനാ ജാതികളായ ജീവജാലങ്ങളെ ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തുവാൻ സാധിക്കുന്നതാണ്.[5]

Panoramic view of waterfall on Panna Bypass.

രത്ന ഖനനം

തിരുത്തുക

വിന്ധ്യാ പർവ്വത നിരയുടെ വടക്കു-കിഴക്കു ഭാഗത്തെ ഒരു ശാഖയുടെ 150 മൈൽ (240 കി.മീ) ചുറ്റളവിൽ രത്നശേഖരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയ്ക്ക് പന്ന ഗ്രൂപ്പ എന്നു വിളിക്കപ്പെടുന്നു.[6]

പന്നയിലെ ബുന്ദേല രാജാക്കന്മാർ

തിരുത്തുക
  • ബുന്ദേല രജപുട്ട് രാജ ചത്രസാൽ (4 മെയ് 1649 – 20 ഡിസംബർ 1731)
  • രാജാ ഹർദേ സാഹ് (1731–1739)
  • രാജാ സഭാ സിംഗ് (1739–1752)
  • രാജ് അമാൻ സിംഗ് (1752–1758)
  • രാജാ ഹിന്ദുപത് സിംഗ് (1758–1778)
  • രാജാ അനിരുദ്ധ് സിംഗ് (1778–1779)
  • ഇടവേള (1779–1785)
  • രാജാ ധോക്കാൽ സിംഗ് (1785–1798)
  • രാജാ കിഷോർ സിംഗ് (1798–1834)
  • രാജാ ഹർബൻസ് റായി (1834–1849)
  • മഹാരാജാ മഹേന്ദ്ര നിർപട്ട് സിംഗ് (1849–1870)
  • മഹാരാജാ രുദ്ര പ്രതാപ് സിംഗ് (1870–1893) ജനിച്ച വർഷം 1848.
  • മഹാരാജാ മഹേന്ദ്ര ലോക്പാൽ സിംഗ് (1893–1898)
  • മഹാരാജാ മഹേന്ദ്ര മാധോ സിംഗ് (1898–1902)
  • മഹാരാജാ മഹേന്ദ്ര യാദവേന്ദ്ര സിംഗ് (1902-ജനുവരി 1, 1950)

ഭൂമിശാസ്ത്രം

തിരുത്തുക

പന്ന പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 24°43′N 80°12′E / 24.72°N 80.2°E / 24.72; 80.2.[7] ആണ്. പട്ടണം നില നില്ക്കുന്നത് സമുദ്ര നിരപ്പിന് 416 മീറ്റർ (1420 ft) ഉയരത്തിലാണ്.

ഗതാഗത സൌകര്യങ്ങൾ

തിരുത്തുക

പന്ന വിമാനത്താവളം ഇക്കാലത്ത് പ്രവർത്തന സജ്ജമല്ല. പട്ടണത്തിൻ ഏറ്റവുമടുത്തുള്ള വിമാനത്താവളം ഖജുരാഹോ വിമാനത്താവളമാണ്. പട്ടണത്തിന് 75 കിലോമീറ്റർ അകലെയുള്ള റെയിൽവേ, സത്നയാണ്. ഖജുരാഹോയിലേയ്ക്ക് ഇവിടെ നിന്ന് 45 കിലോമീറ്റര് ദൂരമാണ്. മദ്ധ്യപ്രദേശിലെ എല്ലാ ഭാഗങ്ങളിലേയ്ക്കും ഇവിടെ നിന്നു ബസ് സർവ്വീസ് ലഭ്യമാണ്.

ജനസംഖ്യ

തിരുത്തുക

2011—ലെ കണക്കുപ്രകാരം(ഇന്ത്യൻ സെൻസസ്) [8] പന്നയിലെ ആകെ ജനസംഖ്യ 59,820 ആണ്. ജനസംഖ്യയുടെ 53 ശതമാനം പേർ പുരുഷന്മാരും 47 ശതമാനം പേർ സ്ത്രീകളുമാണ്. പന്നയിലെ ശരാശരി സാക്ഷരത 74 ശതമാനമാണ്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-03. Retrieved 2016-11-07.
  2. http://www.centralchronicle.com/20081103/0311303.htm[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-23. Retrieved 2016-11-07.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-11. Retrieved 2016-11-07.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-31. Retrieved 2016-11-07.
  6. See for a more extensive geological explanation: Goodchild: Precious Stones (1908) Page 113 Archived 2014-08-19 at the Wayback Machine.
  7. Falling Rain Genomics, Inc - Panna
  8. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=പന്ന,_മദ്ധ്യപ്രദേശ്&oldid=3798308" എന്ന താളിൽനിന്ന് ശേഖരിച്ചത്