പന്നിയിറച്ചി
വളർത്തു പന്നിയുടെ ഇറച്ചിയാണ് പന്നിയിറച്ചി അഥവാ പോർക്ക്. ലോകത്ത് എല്ലായിടത്തും കണ്ടുവരുന്ന ഒരു ഭക്ഷ്യയോഗ്യമായ മാംസമാണ് പോർക്ക്. ഏറ്റവുമധികം പന്നിയിറച്ചി ഉപയോഗിക്കുന്നത് യൂറോപ്യൻ യൂണിയനിലാണ്.[1][2] ചൈനയാണ് പോർക്ക് ഉൽപ്പാദനത്തിലും ഉപയോഗത്തിലും മുന്നിട്ടു നിൽക്കുന്ന രാജ്യം.[3] മനുഷ്യർ ഏറ്റവുമധികം ഭക്ഷിക്കുന്ന മാംസം പന്നിയിറച്ചിയാണ്.[4] 7000 ബി.സി മുതൽ മദ്ധ്യപൂർവേഷ്യയിൽ പന്നികളെ ഇറച്ചിക്കുവേണ്ടി വളർത്തിയിരുന്നു.[4]
ഉപഭോഗംതിരുത്തുക
നിലവിൽ ചൈനയിലാണ് പന്നിയിറച്ചി ഉപയോഗം കൂടിവരുന്നതായി കണ്ടെത്തി. അതേസമയം അമേരിക്കയിലെ ശരാശരി ഉപയോഗം കുറഞ്ഞു വരുന്നതായി പഠനങ്ങൾ തേളിയിക്കുന്നു. [3]
അവലംബംതിരുത്തുക
- ↑ Pork consumption per capita (most recent) by country nationmaster.com accessdate=2013 ഡിസംബർ 20
- ↑ Per Capita Consumption of Meat and Poultry, by Country, allcountries.org
- ↑ 3.0 3.1 China's expensive love affair with pork, May 29, 2013 money.cnn.com/
- ↑ 4.0 4.1 Fresh Pork from Farm to Table, fsis.usda.gov/