പനവേലി ശ്രീ മഹാദേവർ ക്ഷേത്രം

കൊല്ലത്തുനിന്നും ഏകദേശം, മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെയാണ് പനവേലി ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . MC റോഡിൽ കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ കൊട്ടാരക്കര നിന്നും 7km തെക്കുമാറി സ്ഥിതിചെയ്യുന്നു. ശിവനാണ് പ്രധാനപ്രതിഷ്ഠ.

ഐതിഹ്യം

തിരുത്തുക

നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഗ്രാമത്തിൽ വളരെ പ്രശസ്തമായ ഒരു ക്ഷേത്രം നിലനിന്നിരുന്നു. ഈ ക്ഷേത്രത്തിനു ചുറ്റും അനേകം ബ്രാഹ്മണകുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നു. അവരുപയോഗിച്ചിരുന്ന കുളങ്ങളും കിണറുകളും കൊത്തുപണികളോടുകൂടിയ ശിലകളും ഇവിടെ നിന്നും ലഭിച്ചിരുന്നു. അന്ന് ക്ഷേത്രം നിലനിന്നിരുന്ന സ്ഥലം ഇന്ന് മഹാദേവർകാവ് (മാതേരുകാവ്) എന്നറിയപ്പെടുന്നു. പ്രസ്തുത ക്ഷേത്രവുമായി ബന്ധപ്പെട്ട് അനേകം കാവുകളും നിലനിന്നിരുന്നു. അതിലൊരു കാവ്‌ സ്ഥിതിചെയ്തിരുന്ന പ്രദേശത്താണ് ഇന്ന് ക്ഷേത്രം നിലനിൽക്കുന്നത്. മറ്റൊരുകാവാണ് മൂർത്തിക്കാവ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കാവ് വവ്വാക്കാവ് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്, കാരണം ഈ കാവിൽ വലിയ വൃക്ഷങ്ങളും അതിൽനിറയെ വവ്വാലുകളും അധിവസിച്ചിരുന്നു. കാലക്രമേണ കാവ്‌ നശിക്കപ്പെടുകയും വവ്വാലുകൾ ഇവിടംവിട്ട് പോവുകയും ചെയ്തു.

മഹാദേവ ചൈതന്യം നിലനില്ക്കുണന്ന ഇവിടെ ഒരു ശിവക്ഷേത്രം ആവശ്യമാണെന്നും, ശിവലിംഗ പ്രതിഷ്ഠ നടത്തി ശിവനെ പൂജിച്ചാൽ നാടിനും നാട്ടുകാര്ക്കും സര്ശ്വര്യങ്ങളും വന്നുചേരുമെന്നും ദേവപ്രശ്നത്തിൽ തെളിഞ്ഞു. തുടര്ന്ന് ക്ഷേത്രനിർമ്മാണത്തിനു അനുയോജ്യമായ സ്ഥലം വവ്വാക്കാവിലാണെന്നും അവിടെ ക്ഷേത്രം നിർമ്മിക്കേണ്ടസ്ഥലത്ത് ഒരു കിണറുണ്ടായിരുന്നെന്നും അതിലൊരു ശിവലിംഗം കിടപ്പുണ്ടെന്നും പ്രശ്നത്തിൽ കാണുകയുണ്ടായി. തുടർന്ന് അവിടെ വളരെ താഴ്ചയിലേക്ക് കുഴിക്കുകയും കുഴിക്കുന്നതിനനുസരിച്ച് വിഗ്രഹം താഴേക്ക്‌ പോകുന്നതായും കണ്ടു. അതിനാൽ ആ വിഗ്രഹം ലഭിക്കില്ലെന്ന് മനസ്സിലായി. തുടർന്ന് പുതിയ ക്ഷേത്രം പണിത് ശിവപ്രതിഷ്ഠ നടത്തി. ഗണപതി, അയ്യപ്പൻ, ഭഗവതി, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ.

ക്ഷേത്രത്തിലെ പ്രധാനവഴിപാടുകൾ

തിരുത്തുക

അഷ്ടദ്രവ്യഗണപതിഹോമം, ജലധാര, മഹാമൃത്യുഞ്ജയഹോമം.

ക്ഷേത്രത്തിലെ പ്രതിഷ്ടകൾ

തിരുത്തുക

ശ്രീകോവിലിൽ ശ്രീ മഹാദേവനും തെക്കേഉപകോവിലുകളിൽ ശ്രീ മഹാഗണപതിയേയും ശ്രീ അയ്യപ്പനേയും, വടക്കേഉപകൊവിലിൽ ശ്രീ ദുർഗ്ഗാദേവിയേയും, പ്രതിഷ്ടിച്ചിരിക്കുന്നു. കൂടാതെ നാഗരാജാവും നാഗയക്ഷിയും യോഗീശ്വരനും രക്ഷസും മന്ത്രമൂര്ത്തിവയും പേയിഭാഗവാനെയും കുടുംബസ്വരൂപങ്ങളെയും പ്രതിഷ്ടിച്ചിരിക്കുന്നു.


ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

തിരുത്തുക
  • എല്ലാ മലയാളമാസവും ഒന്നാംതീയതി രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും, വൈകിട്ട് വിളക്കുപൂജയും നടത്തപ്പെടുന്നു.
  • എല്ലാ മലയാളമാസവും രണ്ടാമത്തെ ശനിയാഴ്ചതോറും രാവിലെ ജലധാര നടത്തപ്പെടുന്നു.
  • എല്ലാ മലയാളമാസവും അവസാനത്തെ ശനിയാഴ്ചയിൽ മൃത്യുഞ്ജയഹോമം നടത്തപ്പെടുന്നു.