ഉടുക്കുപാട്ട്, കോൽക്കളി, വില്ലടിച്ചാൻ പാട്ട്, ഭജനപ്പാട്ട് തുടങ്ങിയ ക്ഷേത്ര കലകളിൽ പ്രാവീണ്യമുള്ള കലാകാരനാണ് പനയ്ക്കൽ രാജൻ. 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]

പനയ്ക്കൽ രാജൻ
ജനനം
ചേർത്തല, ആലപ്പുഴ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽഉടുക്കുപാട്ട് കലാകാരൻ
പങ്കാളി(കൾ)കമലാക്ഷി
കുട്ടികൾധനഞ്ജയൻ
ഗാനപ്രിയൻ
നന്ദകുമാർ

ജീവിതരേഖതിരുത്തുക

ചേർത്തല കടക്കരപ്പള്ളി കൊച്ചുപറമ്പിൽ രാജന്റെ ആദ്യ ഗുരു പിതാവ് തന്നെയായിരുന്നു. വീടിനടുത്ത ക്ഷേത്രത്തിലെ ഉടുക്ക് പാട്ട് നടത്തിയിരുന്ന പിതാവ് ദാമോദരനൊപ്പം ചെറുപ്പം മുതലേ രാജനും ആ വഴിയേ സഞ്ചരിച്ചു. കോൽക്കളിയിൽ കുട്ടികൾക്കു പരിശീലനം നൽകിയിരുന്നു. അഞ്ഞൂറിലധികം ശിഷ്യന്മാരുണ്ട്.

പുരസ്കാരങ്ങൾതിരുത്തുക

  • പഞ്ചായത്ത് ഗ്രാമശ്രീ അവാർഡ്
  • 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം

അവലംബംതിരുത്തുക

  1. http://archive.is/v6lvK
"https://ml.wikipedia.org/w/index.php?title=പനയ്ക്കൽ_രാജൻ&oldid=2314552" എന്ന താളിൽനിന്ന് ശേഖരിച്ചത്