പത്തുകൂടി സ്ഥലം
*പത്തുകുടി എന്ന സ്ഥലം*
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ചേലക്കര ഗ്രാമപഞ്ചായത്തിലെ 2011 വാർഡ് പുനർ നിർണ്ണയ പ്രകാരം നിലവിൽ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന സ്ഥലമാണ് പത്തുകോടി - ചേലക്കര നഗരത്തോട് അടുത്ത് തന്നെ കിടക്കുന്നു ഒരു പ്രദേശം കൂടിയാണ് ഇത് - കുടി എന്നാൽ വീട് എന്നും ഇവിടെ അർത്ഥം ഉണ്ട് . അതായത് ശ്രീമൂലം തിരുനാൾ രാജാവ് ചേലക്കരയിൽ വന്നിരുന്ന സമയത്ത് സഹായത്തിനായി ഇവിടെ വന്ന റാവുത്തർ വിഭാഗം മുസ്ലീമുകളുടെ പത്ത് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി ഈ അർത്ഥത്തിലാണ് പത്തുകുടി എന്ന പേര് വന്നത് എന്ന് അറിയപ്പെടുന്നു.
ആയിരത്തിനു താഴെ ജനസംഖ്യയുള്ള ഈ പ്രദേശത്ത് കൂടുതലും ഇസ്ലാം മതവിശ്വാസികളാണ് താമസിക്കുന്നത് - അവിടെത്തന്നെ മതപഠന ശാഖയും ആരാധനാലയങ്ങളും ഉണ്ട് .
*രാഷ്ട്രീയം*
ചേലക്കര പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന പത്തുകൂടി എന്ന ഈ സ്ഥലത്ത് എന്നും കേരളത്തിലെ പ്രമുഖ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തകരുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് - എന്നെ പാർട്ടികളിൽ സാമാന്യം നല്ല വിഭാഗം അനുഭാവികളും പ്രവർത്തകരും ഉണ്ട് .
നിലവിൽ ഈ വാർഡിലെ ജനപ്രതിനിധി ശ്രീ പി കെ ജാഫർ മോൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് അംഗമാണ്.