പത്തപ്പിരിയം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പത്തപ്പിരിയം. കോഴിക്കോട് ഗൂഡല്ലൂർ സംസ്ഥാന പാതയിൽ മഞ്ചേരിയിൽ നിന്ന് 10കി.മി ദൂരത്തും എടവണ്ണയിൽ നിന്ന് 3കി.മി ദൂരത്തുമായി സ്ഥിതി ചെയ്യുന്നു. എടവണ്ണ പഞ്ചായത്തിൽ എടവണ്ണ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ടൌണാണ് പത്തപ്പിരിയം. ഭക്തപ്രിയം ക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാലയമാണ്. ഭക്തപ്രിയം ലോപിച്ചതാണ് പത്തപ്പിരിയം എന്ന് കരുതുന്നു .
പത്തപ്പിരിയം Pathappiriyam | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Telephone code | 0483 |
വാഹന റെജിസ്ട്രേഷൻ | KL-10 |
ഏറനാട് നിയോജക മണ്ഡലത്തിൽ വരുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന് പേരുകേട്ട സ്ഥലമാണ്. ഏറനാട് എം എൽ എ പി കെ ബഷീർ പത്തപ്പിരിയം സ്വദേശിയാണ്. പ്രമുഖപ്രഭാഷകൻ പത്തപ്പിരിയം അബ്ദുൽ റഷീദ് സഖാഫി, എഴുത്തുകാരൻ എം ഐ തങ്ങൾ , മുജാഹിദ് പണ്ഡിതൻ എ പി അബ്ദുൽ ഖാദർ മൌലവി എന്നിവർ ഈ പ്രദേശത്തുകാരാണ്. ഏറനാടിന്റെ രാഷ്ട്രീയ വിദ്യഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവകൾ അർപ്പിച്ച പെരൂൽ അഹമദ് സാഹിബ് ഈ പ്രദേശത്ത് കാരനായിരുന്നു.
മുസ്ലിം നവോത്ഥാന രംഗത്ത് മുന്നിൽ നടന്ന പ്രദേശമാണ്.
വ്യവസായ സ്ഥാപനങ്ങൾ
തിരുത്തുക- അരഞ്ഞിക്കൽ ഗ്രാനൈറ്റ് ക്രഷർ- ക്വാറി- ടാർ- കോൺക്രീറ്റ് മിശ്രണ പ്ലാൻറ്[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-13. Retrieved 2015-12-16.