പതിയൻ ശർക്കര
ഭൂപ്രദേശസൂചിക ലഭിച്ച പ്രസിദ്ധമായ ഒരു ഉല്പന്നമാണ്[1] മധ്യതിരുവിതാംകൂർ ശർക്കരയെന്ന പതിയൻ ശർക്കര(Central Travancore Jaggery). ഉപ്പുരുചിയും മാലിന്യങ്ങളുമില്ലാതെ തരിതരിയായും കുഴമ്പ് രൂപത്തിലുമുള്ള ഈ ശർക്കര മധുരത്തിന്റെയും രുചിയുടെയും കാര്യത്തിൽ മുൻപന്തിയിലാണ്.[2]. ഒരു പ്രദേശത്തെ കാലാവസ്ഥ, ഭൂപ്രകൃതി, പരമ്പരാഗത കൃഷി-സംസ്കരണ രീതികൾ, മണ്ണിന്റെ പ്രത്യേകതകൾ എന്നിവ ഒത്തുചേരുന്നതുവഴി ഉയർന്ന ഗുണമേന്മ കൈവരുന്ന ഉത്പന്നങ്ങളെയാണ് ഭൂപ്രദേശസൂചകങ്ങളായി അംഗീകരിക്കുന്നത്. ഗുണമേന്മയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതാണ് മധ്യതിരുവിതാംകൂറിൽ നിന്നുള്ള പതിയൻ ശർക്കര. ആയുർവേദ ഔഷധവിധികളിൽ ഉപയോഗിക്കാൻ ഈ ശർക്കര ഉത്തമമാണ്.
അവലംബം
തിരുത്തുക- ↑ ഭൂപ്രദേശസൂചികയിൽ കേരളത്തിന്റെ മൂന്നു തനത് ഉത്പന്നങ്ങൾകൂടി - ദീപിക[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "'പതിയൻ ശർക്കര'-മാതൃഭൂമി(കാർഷികം)". Archived from the original on 2012-02-01. Retrieved 2012-01-06.