പതിമൂന്ന് കണ്ണറപ്പാലം
കൊല്ലം ജില്ലയിലെ തെന്മലയ്ക്ക് സമീപമുള്ള കഴുതുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പാലമാണ് പതിമൂന്ന് കണ്ണറപ്പാലം (13 ആർച്ച് ബ്രിഡ്ജ് / 13 Arch Bridge). കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത ഇതിനു മുകളിലൂടെയാണ് കടന്നുപോകുന്നത്, താഴെയായി കൊല്ലം-തിരുമംഗലം ദേശീയപാതയും (N.H 208) കടന്നു പോകുന്നു. വ്യാവസായിക നഗരങ്ങളായ കൊല്ലത്തിനേയും മദ്രാസിനേയും ബന്ധിപ്പിച്ചിട്ടുള്ള ഈ പാത നിറയെ തുരങ്കങ്ങളും പാലങ്ങളും മറ്റും നിറഞ്ഞതാണ്. ബ്രിട്ടീഷ് എഞ്ചിനീയറിങ്ങ് സാങ്കേതികവിദ്യയുടെ ഉത്തമ ഉദാഹരണങ്ങളാണ് പതിമൂന്ന് കണ്ണറപ്പാലവും പുനലൂർ തൂക്കുപാലവും.
പ്രത്യേകത
തിരുത്തുകകണ്ണറ പാലത്തിന് പതിമൂന്ന് കമാനങ്ങളുണ്ട്. ഇവ കൊളോണിയൻ കാലഘട്ടത്തിലെ നിർമ്മിതികളുടെ പ്രത്യേകതകളാണ്. 102 മീറ്റർ നീളവും 5 മീറ്റർ പൊക്കവുമുള്ള പതിമൂന്ന് കണ്ണറപ്പാലത്തിനു 100 വർഷം കഴിഞ്ഞിട്ടും പറയത്തക്ക ജീർണ്ണതകളൊന്നുമില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സുർകി രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ചിത്രം
തിരുത്തുക-
പതിമൂന്ന് കണ്ണറപ്പാലം
അവലംബം
തിരുത്തുകhttp://www.zonkerala.com/travel/pathimoonnu-kannara-bridge.htm