പതം
കൊയ്ത്തിനുള്ള കൂലി അഥവാ കർഷകതൊഴിലാളികൾക്കുള്ള ഓഹരിയാണ് പതം. പണ്ടുകാലങ്ങളിൽ കൂലി പണമായി കൊടുക്കുന്നതിനു പകരം ഒരു നിശ്ചിത അളവ്(ശതമാനം) നെല്ലാണ് കൂലിയായി കൊടുത്തിരുന്നത്.സാധാരണ ജനങ്ങൾക്ക് ക്രയവിക്രയത്തിനായി പണം ലഭ്യമല്ലാതിരുന്ന ഒരു അവസ്ഥയിലായിരുന്നു അന്ന്. നെല്ലായിട്ട് തൊഴിലാളിക്ക് കൊടുക്കുന്ന ഈ ദിവസക്കൂലിയെ വല്ലി എന്നും പറയുന്നു.
പതം അളക്കുക
തിരുത്തുകകളത്തിൽ കറ്റ മെതിച്ച് നെല്ല് കൂട്ടിയിട്ട ശേഷം അളന്ന (പൊലി അളക്കുക എന്ന് പറയും) ശേഷം കൊയ്ത്ത് കൂലിയായി പതം അളന്ന് തൊഴിലാളിക്ക് അളന്നു കൊടുക്കുന്നതിനെയാണ് പതം അളക്കുക എന്ന് പറയുന്നത്.