പണ്ടോറ പേപ്പറുകൾ
അന്താരാഷ്ട്ര കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് (ICIJ) പ്രസിദ്ധീകരിച്ച 11.9 ദശലക്ഷം ചോർന്ന രേഖകളാണ് (2.9 ടെറാബൈറ്റ് ഡാറ്റ) പണ്ടോറ പേപ്പറുകൾ എന്ന പേരിൽ വിളിക്കുന്നത്. 2021 ഒക്ടോബർ 3 മുതലാണ് ഈ രേഖകൾ പുറത്തായത്. പനാമ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 14 സാമ്പത്തിക സേവന കമ്പനികളിൽ നിന്നുള്ള രേഖകൾ, ചിത്രങ്ങൾ, ഇമെയിലുകൾ, സ്പ്രെഡ്ഷീറ്റുകൾ എന്നിവയാണ് ഇതിലുൾപ്പെടുന്നത്. പല പ്രമുഖരുടെയും സാമ്പത്തിക രഹസ്യത്തിന്റെ ഏറ്റവും വലിയ വെളിപ്പെടുത്തലായി ഈ രേഖാ ചോർച്ചയെ ഐസിഐജെയിലെ വാർത്താ സംഘടനകൾ വിശേഷിപ്പിച്ചു. [1] [2] നേരത്തെ 2016 -ലും ഇത്തരത്തിൽ രേഖകളുടെ ചോർച്ച സംഭവിച്ചിരുന്നു. പനാമ പേപ്പറുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ രേഖകളിൽ 11.5 ദശലക്ഷം രഹസ്യ രേഖകളുളാണ് പുറത്തായത്. എന്നാൽ ഇപ്പോഴത്തെ പണ്ടോറ പേപ്പറുകൾ ഇതിനേക്കാളും കൂടുതൽ വിവരങ്ങളാണ് പുറത്തുവിട്ടത്. അതെസമയം ഈ രേഖകളുടെ ഉറവിടം തിരിച്ചറിയാൻ സാധിക്കില്ലെന്നാണ് ഐസിഐജെ പറയുന്നത്. [3] [4] [5] [6] .
ഏകദേശം 32 ട്രില്യൺ യുഎസ് ഡോളർ വരെ (റിയൽ എസ്റ്റേറ്റ്, കല, ആഭരണങ്ങൾ പോലുള്ള പണേതര മൂല്യമുള്ളവ ഒഴികെയുള്ളവ) നികുതി ചുമത്തുന്നതിൽ നിന്ന് മറച്ചുവച്ചേക്കാവുന്ന രേഖകളാണ് ഇതിലുള്ളതെന്ന് വാർത്താ റിപ്പോർട്ടുകൾ പരമർശിക്കുന്നു(റിരം.
- ↑ "Offshore havens and hidden riches of world leaders and billionaires exposed in unprecedented leak – ICIJ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 3 October 2021.
- ↑ "Pandora Papers: Secret wealth and dealings of world leaders exposed". BBC News. Retrieved 3 October 2021.
- ↑ "Bigger than Panama: Several Pakistani names on upcoming Pandora Papers". Samaa TV (in ഇംഗ്ലീഷ്). 2 October 2021.
- ↑ "Pandora Papers: Exposé featuring financial secrets of high-profile individuals to be released Sunday". www.geo.tv (in ഇംഗ്ലീഷ്). 2 October 2021.
- ↑ "ICIJ set to release Pandora Papers same like Panama Papers". Dunya News. 2 October 2021.
- ↑ Ghumman, Faisal Ali (2 October 2021). "ICIJ 'to release' Pandora Papers (Panama-2) also involving Pakistanis tomorrow". GNN – Pakistan's Largest News Portal (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2 October 2021.