പട്‌ന മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റൽ

പട്‌ന മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റൽ (PMCH എന്ന് ചുരുക്കപ്പേർ) 1925 ൽ സ്ഥാപിതമായതും യഥാർത്ഥത്തിൽ പ്രിൻസ് ഓഫ് വെയിത്സ് മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടിരുന്നതുമായ ബീഹാർ സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളേജാണ്.[1][2][3]

പട്‌ന മെഡിക്കൽ കോളജ് ഹോസ്പിറ്റൽ
A 2000 stamp dedicated to the 75th anniversary of Patna Medical College
Map
Geography
Locationപട്ന, ബീഹാർ, ഇന്ത്യ
Coordinates25°22′17″N 85°55′59″E / 25.3714°N 85.933°E / 25.3714; 85.933
Organisation
Fundingസർക്കാർ
Affiliated universityആര്യഭട്ട് നോളജ് യൂണിവേഴ്സിറ്റി
History
Opened1925
Links
Websitehttp://patnamedicalcollege.com

ഗംഗാ നദിയുടെ തെക്കേ കരയിൽ സ്ഥിതിചെയ്യുന്ന ഇത് ഇപ്പോൾ ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയുമായി (മുമ്പ്: പട്ന യൂണിവേഴ്സിറ്റി) അഫിലിയേറ്റ് ചെയ്തിരിക്കുന്നു. പട്ന സർവകലാശാലയിലെ മറ്റ് കോളേജുകളുടെ ആസ്ഥാനമായ അശോക് രാജ്പഥിലാണ് ഇതിന്റെ കൃത്യമായ സ്ഥാനം. AIIMS ന് തുല്യമായി ഏകദേശം 1748 ലധികം കിടക്കകളാണ് ഇവിടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. IGCE (ഇന്ദിരാഗാന്ധി സെൻട്രൽ എമർജൻസി) എന്നറിയപ്പെടുന്ന ഇവിടുത്തെ എമർജൻസി വാർഡിൽ 220 കിടക്കകൾക്കൂടി അധികമായി സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആശുപത്രികളിൽ ഒന്നായ ഇവിടുത്തെ ശരാശരി ദൈനംദിന ഔട്ട്‌പേഷ്യന്റ് ലോഡ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

കാമ്പസ് തിരുത്തുക

അശോക് രാജ്പഥിലാണ് പട്ന മെഡിക്കൽ കോളേജ് കാമ്പസ് സ്ഥിതി ചെയ്യുന്നത്. കാമ്പസിൽ നിന്ന് ഏകദേശം 10–11 കിലോമീറ്റർ അകലെയുള്ള പട്ന വിമാനത്താവളമാണ് കാമ്പസിന് ഏറ്റവും സമീപസ്ഥമായ വിമാനത്താവളം. കാമ്പസിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള പട്ന ജംഗ്ഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മിതാപൂർ ബസ് സ്റ്റാൻഡ് കോളജ് കാമ്പസിൽ നിന്ന് ഏകദേശം 9-10 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Sinha, Nishant (16 October 2012). "Medical Council of India team inspects Patna Medical College and Hospital". The Times of India. Archived from the original on 17 May 2017. Retrieved 24 December 2016.
  2. "PMCH juniors doctors on strike". Hindustan Times. 14 June 2012. Archived from the original on 24 December 2016. Retrieved 24 December 2016.
  3. Bhatia, Banjot Kaur (13 April 2014). "No incubator in Patna Medical College and Hospital paediatrics department". The Times of India. Archived from the original on 24 February 2018. Retrieved 24 December 2016.