പാശ്ചാത്യസംഗീതം
പടിഞ്ഞാറൻ സംഗീതം അല്ലെങ്കിൽ പാശ്ചാത്യ സംഗീതം എന്നത് തത്ത്വത്തിൽ അറിയപ്പെടുന്നത് ഒമ്പതാം നൂറ്റാണ്ട് മുതൽ യൂറോപ്പിലും മറ്റും നിലനിന്നിരുന്ന പരമ്പരാഗതസംഗീതത്തെയാണ്. ഇതിനു പലതരത്തിലുള്ള മാറ്റങ്ങളും വന്നത് 1550 മുതൽ 1990 വരെ ഉള്ള കാലഘട്ടത്തിലാണ് .
ആദ്യകാലങ്ങളിൽ യൂറോപിയൻ സംഗീതം എന്നറിയപ്പെട്ടിരുന്ന ഇത് മറ്റു പല കിഴക്കൻ രാജ്യങ്ങളുടെയും സംഗീത രീതികളിൽ നിന്നും, പോപ്പുലർ സംഗീതം (പോപ് മ്യൂസിക്) എന്നറിയപ്പെടുന്ന പുതിയ രീതിയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വരങ്ങൾ, ശ്രുതി, വേഗത, മീറ്റർ, താളം എന്നിവ എഴുതിവക്കുന്നത് സ്റ്റാഫ് നോട്ടേഷൻ എന്നറിയപ്പെടുന്ന രീതിയിലാണ്. 19 ആം നൂറ്റാണ്ടുവരെ വെസ്റ്റേൺ ക്ലാസിക്കൽ സംഗീതം എന്ന പേര് തന്നെ കാര്യമായി അറിയപ്പെട്ടിനുന്നില്ല . തുടർന്നു ഇതിൻറെ തന്നെ ഭാഗങ്ങളായ ഓർക്കെസ്ട്ര, ഓപ്പറ, സിംഫണി, ഡാൻസ് മ്യൂസിക് എന്നിവയിലും വളരെ അധികം മാറ്റം ഉണ്ടായി.
രീതി
തിരുത്തുകവലിയ ഓർക്കസ്ട്രകളിലാണ് കൂടുതലും വെസ്റ്റേൺ ക്ലാസികാൽ മ്യൂസിക് അവതരണം നടക്കുന്നത്. സോളോ വായിക്കുവാൻ ഉപയോഗിക്കുന്ന പിയാനോ, വയലിൻ, ബാഗ് പൈപ്പ്, ട്രംപറ്റ്, സാക്സഫോൻ മുതലായവ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ 20, 21 -)o നൂടാണ്ടോടുകൂടി ഇലക്ട്രിക് ഗിറ്റാർ, ഓർഗൻ, ഡ്രംകിറ്റ്എന്നിവയും കണ്ടുതുടങ്ങി. ഇതിൻറെ തന്നെ മറ്റൊരു ക്ലാസിക്കൽ ആയിട്ടുള്ള വിഭാഗമാണ് അമേരിക്കൻ നാടുകളിൽ നിന്നും ഉടലെടുത്ത ജാസ് മ്യൂസിക്. ഇതിൽ നിന്നും പിന്നീട് പോപ്പുലർ മ്യൂസിക് എന്നറിയപ്പെടുന്ന നിരവധി വിഭാഗങ്ങൾ ഉടലെടുത്തു. അവ പോപ്, റോക്ക് ആൻഡ് റോൾ, റോക്ക്, കണ്ട്രി, ബ്ലൂസ്, ഫങ്ക്, ഫോക് , എന്നീ പല വിഭാഗങ്ങളായി തിരിഞ്ഞു. അടിസ്ഥാനപരമായുള്ള വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസികിനുവേണ്ടി നിലകൊള്ളുന്ന പല വലിയ ഓർക്കെശ്ട്രകളും, സംഗീതങ്ക്ജരും, സ്കൂളുകളും ഇപ്പോഴും നിലവിലുണ്ട്. സ്കേൽ, കോഡ്, പിച്ച്, മെലഡി, ടെംപോ ഇവയെല്ലാം ഈ സംഗീത വിഭാഗത്തിലെ ചില സാങ്കേതിക വാക്കുകളാണ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Historical classical recordings from the British Library Sound Archive Archived 2009-05-09 at the Wayback Machine. (available only to users in the member countries of the European Union)