രണ്ടുപേർക്കു പങ്കെടുക്കാവുന്ന ഒരു നാടൻ വിനോദമാണ്‌ പടകളി. കളിക്കളത്തിൽ കരുക്കൾ നീക്കിക്കൊണ്ടുള്ള കളിയാണിത് .ഓരോരുത്തർക്കും പതിനാറ് കരുക്കൾ വീതമുണ്ടാകും. ഇരുവരുടെയും കരുക്കൾ രണ്ടു തരത്തിലുള്ളതാകണം. കരുക്കൾ ഏതു ഭാഗത്തേക്കും നീക്കാം. ഒരാളുടെ കരുവിനു മുന്നിൽ എതിരാളിയുടെ കരു വരികയും അതിനപ്പുറം കരുവൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുകയും ചെയ്‌താൽ ആ കരു 'കൊത്തി' എടുക്കും. 'വെട്ടി എടുക്കുക' എന്നും ഇതിനു പറയാറുണ്ട്. കളിയുടെ അന്ത്യത്തിൽ ആരാണോ കൂടുതൽ കരു വെട്ടി എടുത്തത്, അയാളാണ് വിജയി.

"https://ml.wikipedia.org/w/index.php?title=പടകളി&oldid=2917817" എന്ന താളിൽനിന്ന് ശേഖരിച്ചത്