1985-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതമന്ത്രി ആയിരിക്കെ ആർ. ബാലകൃഷ്‌ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാകോൺഗ്രസ്‌ സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ പ്രസിദ്ധമായത്.[1] പാലക്കാട്ട്‌ അനുവദിക്കാമെന്നേറ്റ കോച്ച്‌ ഫാക്‌ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, മെയ് 25നു നടന്ന കേ­രള കോൺ­ഗ്ര­സി­ന്റെ എറ­ണാ­കു­ളം സമ്മേ­ള­ന­ത്തിൽ കേ­ര­ള­ത്തോ­ടു­ള്ള അവ­ഗ­ണന തു­ടർ­ന്നാൽ കേ­ര­ള­ത്തി­ലെ ജന­ങ്ങ­ളും പഞ്ചാബി­ലെ ജന­ങ്ങ­ളെ­പ്പോ­ലെ സമ­ര­ത്തി­നു (ഖാലിസ്ഥാൻ സമരം) നിർ­ബ­ന്ധി­ത­രാ­കു­മെ­ന്ന് പ്ര­സ്താ­വി­ച്ചു.[2]

അനന്തരഫലങ്ങൾ

തിരുത്തുക

ജി. കാർത്തികേയൻ യൂത്ത്‌കോൺഗ്രസ്‌ നേതാവെന്ന നിലയിൽ ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമായതിനാൽ പിള്ള എന്ന മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്‌ഞാലംഘനമാണെന്നും പിള്ള രാജി വയ്‌ക്കണമെന്നും ആവശ്യം ഉയർന്നു. [3] കേരള ഹൈക്കോടതിയിൽ വന്ന പൊതുതാൽപര്യ ഹർജിയിന്മേൽ ജസ്‌റ്റീസ്‌ രാധാകൃഷ്‌ണമേനോന്റെ പരാമർശത്തെ തുടർന്ന്‌ പിള്ള മന്ത്രിപദം രാജിവച്ചു. കെ.എം. മാണിക്കായിരുന്നു വൈദ്യുതി വകുപ്പിന്റെ അധിക ചുമതല. പിള്ളപ്രശ്‌നം തീരുമാനമാകാതെ നീണ്ടപ്പോൾ പത്രപ്രവർത്തകർ മുഖ്യമന്ത്രി കരുണാകരനെ നിരന്തരം ശല്യം ചെയ്‌തു. പിള്ളപ്രശ്‌നം എന്തായെന്ന പത്രക്കാരുടെ ചോദ്യം തുടർന്നപ്പോൾ "എന്തു പിള്ള, ഏതു പിള്ള?" എന്നായിരുന്നു കരുണാകരന്റെ മറുചോദ്യം. ഒടുവിൽ പിള്ളപ്രശ്‌നം പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കു വിട്ടുവെന്നായി കരുണാകരൻ. അക്കാലത്തായിരുന്നു രാജീവ്‌ ഗാന്ധിയുടെ ലക്ഷദ്വീപ്‌ യാത്ര. പ്രശസ്‌ത്ര പത്രപ്രവർത്തകരായ കെ.എം. റോയ്‌, എൻ.എൻ. സത്യവ്രതൻ, രങ്കമണി തുടങ്ങിയവരടങ്ങിയ സംഘം രാജീവ്‌ ഗാന്ധിയോടു പിള്ളപ്രശ്‌നം ചോദിച്ചപ്പോൾ തന്റെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ലെന്നും കരുണാകർജി പറഞ്ഞാൽ പരിഹരിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു മറുപടി.[4] പി­ള്ള­യു­ടേ­ത് രാ­ജ്യ­ദ്രോഹ കു­റ്റ­മാ­ണെ­ന്നും അതിൽ ­രാ­ജീ­വ് ഗാ­ന്ധി­ അതൃ­പ്ത­നാ­ണെ­ന്നും പറ­ഞ്ഞ് മു­ഖ­മ­ന്ത്രി കരു­ണാ­രൻ ബാ­ല­കൃ­ഷ്ണ­പി­ള്ള­യെ മന്ത്രി­സ­ഭ­യിൽ­നി­ന്ന് പു­റ­ത്താ­ക്കി­. ഒരുവർഷത്തോളം പുറത്തുനിർത്തിയതിന് ശേഷം അദ്ദേഹത്തെ കരുണാകരൻവീണ്ടും മന്ത്രിസഭയിലെടുത്തു.[5] താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഇക്കാലയളവിൽ പിള്ള വാദിക്കുകയുണ്ടായി.

പിന്നീട്

തിരുത്തുക

2010ൽ തൻറെ പഞ്ചാബ് മോഡൽ പ്രസംഗം ശരിയായിരുന്നുവെന്ന് പിന്നീട് പിള്ള പറയുകയുണ്ടായി. താൻ നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തിനൊപ്പം നിന്നിരുന്നെങ്കിൽ കേരളം ഭരിക്കാൻ കഴിയുന്ന വൻ ശക്തിയായി കേരളാ കോൺഗ്രസ് മാറുമായിരുന്നുവെന്ന് പിള്ള ഇപ്പോഴും വിശ്വസിക്കുന്നു. അന്ന് കെ കരുണാകരനും കെ എം മാണിയും ചേർന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് പിള്ള പ്രസ്താവിച്ചു.

  1. http://indiankanoon.org/doc/336809/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-19. Retrieved 2014-12-13.
  3. http://archive.indianexpress.com/news/say-first-pay-later-son-carries-on-where-father-left-off/870377/
  4. http://www.mangalam.com/ipad/opinion/47411
  5. "പഞ്ചാബ്‌ മോഡൽ പ്രസംഗം ശരിയായിരുന്നു: ബാലകൃഷ്ണപിള്ള, മലയാളം". Archived from the original on 2016-03-06. Retrieved 2014-12-13.
"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_മോഡൽ_പ്രസംഗം&oldid=3810647" എന്ന താളിൽനിന്ന് ശേഖരിച്ചത്