പഞ്ചാബ് ഭരണ ബോർഡ്

1849 മുതൽ 1853 വരെ പഞ്ചാബിലെ ഭരണസംവിധാനം

1849-ൽ രണ്ടാം ആംഗ്ലോ-സിഖ് യുദ്ധാനന്തരം പഞ്ചാബ്, ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ടതിനെത്തുടർന്ന് അവിടത്തെ ഭരണത്തിനായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഏർപ്പെടുത്തിയ സംവിധാനമായിരുന്നു പഞ്ചാബ് ഭരണ ബോർഡ് (ഇംഗ്ലീഷ്: Punjab Board of Administration). അന്നത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു നിയമിച്ച ഈ ബോർഡ് മൂന്നംഗങ്ങളെ ഉൾക്കൊള്ളുന്നതായിരുന്നു. ലാഹോറിലെ അന്നത്തെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന ഹെൻറി ലോറൻസ് ആയിരുന്നു ഈ ബോർഡിന്റെ അദ്ധ്യക്ഷൻ. ഹെൻറിയുടെ ഇളയ സഹോദരനും ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണറുമായിരുന്ന ജോൺ ലോറൻസ്, സി.ജി മാൻസെൽ എന്നിവരായിരുന്നു മറ്റംഗങ്ങൾ.[1] 1850-ൽ മാൻസെലിനു പകരം റോബർട്ട് മോണ്ട്ഗോമറി മൂന്നാം ബോർഡംഗമായി.[2] ലാഹോറിലെ സിവിൽ സെക്രട്ടേറിയേറ്റ് മന്ദിരമായിരുന്നു ബോർഡിന്റെ ആസ്ഥാനം.[3]

പഞ്ചാബിലെ ഭരണത്തിൽ പരിചയസമ്പന്നനായിരുന്ന ഹെൻറി ലോറൻസിന്റെ ഭരണരീതികളോട് ഡൽഹൗസിക്ക് ആഭിമുഖ്യമുണ്ടായിരുന്നില്ല. എന്നാൽ ഹെൻറിയുടെ കീഴുദ്യോഗസ്ഥനായിരുന്ന ജോണിന്റെ ഭരണരീതികളോട് അദ്ദേഹം ഏറെ തൽപരനുമായിരുന്നു. ഹെൻറിയെ മറികടക്കാതെതന്നെ പഞ്ചാബ് ഭരണത്തിൽ ഡൽഹൗസിയുടെ താൽപര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു സംവിധാനമായിരുന്നു അംഗങ്ങൾക്ക് തുല്യാധികാരമുള്ള ഈ മൂന്നംഗബോർഡ്. ബോർഡിന്റെ എല്ലാ തീരുമാനങ്ങൾക്കും കുറഞ്ഞത് രണ്ടംഗങ്ങളുടെയെങ്കിലും അംഗീകാരം ആവശ്യമായിരുന്നു.[1]

ഹെൻറിയും ജോണും തമ്മിലുള്ള തർക്കങ്ങൾ മൂലം 1953-ൽ ഈ ബോർഡ് പിരിച്ചുവിട്ടു. പകരം ജോൺ ലോറൻസ് പഞ്ചാബിന്റെ ചീഫ് കമ്മീഷണറായി.[4]

അവലംബം തിരുത്തുക

  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "10 - റ്റുഗെതർ ഓൺ ദ ബോർഡ് (Together on the Board) 1849 -1852". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 250–269. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  2. ജോൺ ആൻഡ്രൂ ഹാമിൽട്ടൺ (1885-1900). "മോണ്ട്ഗോമെറി, റോബർട്ട് (1809-1887)". ഡിക്ഷ്ണറി ഓഫ് നാഷണൽ ബയോഗ്രഫി, 1885-1900 (in ഇംഗ്ലീഷ്). Retrieved 2013 ഏപ്രിൽ 24. {{cite book}}: Check date values in: |accessdate= (help)
  3. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 141–142. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  4. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "11 - സോ ഇർക്സം, സോ പെയിൻഫുൾ - ഡിസ്സെൻഷൻ ആൻഡ് ഡിസ്സൊല്യൂഷൻ (So Irksome, So painful - Dissention and Dissolution) 1850 - 1853". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 274–293. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_ഭരണ_ബോർഡ്&oldid=1736233" എന്ന താളിൽനിന്ന് ശേഖരിച്ചത്