1991 ജൂൺ 17ന് ഇന്ത്യയിലെ പഞ്ചാബിൽ ലുധിയാന ജില്ലയിൽ നടന്ന ട്രെയിൻ യാത്രക്കാരെ കൂട്ടക്കുരുതിയാണ് 1991ലെ പഞ്ചാബ് കൂട്ടക്കൊല എന്നറിയപ്പെടുന്നത്. സംഭവത്തിൽ ചുരുങ്ങിയത് 80 മുതൽ 126 പേർ കൊല്ലപ്പെട്ടു. [1]

1991ലെ പഞ്ചാബ് കൂട്ടക്കൊല
സ്ഥലംലുധിയാന ജില്ല, പഞ്ചാബ്, ഇന്ത്യ
തീയതി15 June 1991
മരിച്ചവർ80-126

രണ്ടു ട്രെയിനുകളിൽ യാത്രചെയ്യുകയായിരുന്ന ആളുകളെ ലുധിയാന റെയിൽവേ സ്‌റ്റേഷന് ഒരു കിലോ മീറ്റർ അടുത്ത് വെച്ച് സായുധധാരികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ലുധിയാന സ്റ്റേഷൻ എത്താൻ ഒരു കിലോമീറ്റർ ദൂരം ബാക്കിയുള്ളപ്പോൾ തീവണ്ടിയുടെ അപായ ചങ്ങല വലിച്ച് വണ്ടി നിർത്തി ഒരു പ്രത്യേക മതവിഭാഗങ്ങളെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. രണ്ടാമത്തെ ട്രെയിനിൽ ആയുധധാരികൾ വിവേചന രഹിതമായി വെടിയുതിർക്കുകയായിരുന്നു.

91ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഏപ്രിൽ മാസത്തിനും ജൂൺ മാസത്തിനുമിടക്ക് പഞ്ചാബ് സംസ്ഥാനത്ത് മൊത്തം 700 ആളുകളാണ് കൊല്ലപ്പെട്ടത്.[2]

അതേ വർഷം ഡിസംബറിൽ ലുധിയാനയിൽ നിന്ന് ഫെറോസ്പുരിലേക്ക് പോകുകയായിരുന്ന ഒരു ട്രെയിനിലെ 49യാത്രക്കാരെ സായുധ സംഘം കൊലപ്പെടുത്തിയിരുന്നു.[3]


അവലംബം തിരുത്തുക

  1. "Sikhs attack India trains, killing 126". Chicago Sun-Times. June 17, 1991. Archived from the original on 2018-12-25.
  2. Extremists in India Kill 80 on 2 Trains As Voting Nears End, The New York Times (June 16, 1991)
  3. 49 Slain by Gunmen on Train in India, The New York Times (December 27, 1991)
"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_കൂട്ടക്കൊല_(1991)&oldid=3636014" എന്ന താളിൽനിന്ന് ശേഖരിച്ചത്