മണ്ണുകൊണ്ടുണ്ടാക്കിയ ഭരണിയുടെ ആകൃതിയിലുള്ള ചൂള(അടുപ്പ്) ആണ് പഞ്ചാബി തന്ദൂർ (Gurmukhī:ਤੰਦੂਰ; Shahmukhi:تندور). പഞ്ചാബി ഭക്ഷണങ്ങളുണ്ടാക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മിക്കവാറും എല്ലാ പഞ്ചാബി വീട്ടുമുറ്റങ്ങളിലും തന്ദൂർ ഉണ്ടായിരിക്കും. ഇവ പ്രധാനമായും റൊട്ടിയും നാനും ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. പഞ്ചാബി ഗ്രാമങ്ങളിൽ സാമൂഹിക തന്ദൂർ ഉണ്ടായിരിക്കും. [1][2][3]

പഞ്ചാബി തന്ദൂർ

തന്ദൂരി ചിക്കൻ ഉണ്ടാക്കാനും തന്ദൂർ ഉപയോഗിക്കുന്നു.

രൂപകൽപ്പന തിരുത്തുക

കളിമണ്ണുകൊണ്ട് ഭരണിയുടെ ആകൃതിയിലാണ് പഞ്ചാബി തന്ദൂർ നിർമ്മിക്കുന്നത്. പച്ച മണ്ണ് കൊണ്ട് ഇവ നിർമ്മിച്ച ശേഷം മരമോ കരിയോ ഇവക്കു ചുറ്റും കൂട്ടിയിട്ട് തീകൊടുത്ത് ചുട്ടെടുക്കുന്നു 480 ഡിഗ്രി ചൂടിലാണ് ഇവ ചുട്ടെടുക്കുന്നത്.[4] തറയിലല്ലാതെയും ഇവ നിർമ്മിക്കാറുണ്ട്. [5] [6]

സിന്ധു നദീതട താഴ്വരയിൽ നിന്നും പഞ്ചാബി തന്ദൂറിന് സമാനമായ ഭരണികൾ കണ്ടെടുത്തിട്ടുണ്ട്. [7] പഞ്ചാബ് പ്രവിശ്യയിൽ മുഴുവൻ പഞ്ചാബ് ശൈലിയിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാനാണ് പഞ്ചാബി തന്ദൂർ ഉപയോഗിക്കുന്നത്. [1][8]

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 Alop ho riha Punjabi virsa byHarkesh Singh Kehal Pub Lokgeet Parkashan ISBN 81-7142-869-X
  2. Pind Diyan Gallian PTC Channel - Bilga (Jalandhar) which are also known as tadoors in Punjabi.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-14. Retrieved 2016-07-14.
  4. Vahrehvah
  5. Vahrehvah
  6. Punjabi tandoor in Amritsar
  7. Pop's Mops and Sops - Barbecue and Sauces from Around the World By "B" "B" Quester [1]
  8. [2] The Rough Guide to Rajasthan, Delhi and Agra By Daniel Jacobs, Gavin Thomas
"https://ml.wikipedia.org/w/index.php?title=പഞ്ചാബി_തന്ദൂർ&oldid=3654999" എന്ന താളിൽനിന്ന് ശേഖരിച്ചത്