പഞ്ചാബി ഘാഗ്ര
പഞ്ചാബ് പ്രവിശ്യയിലെ സ്ത്രീകൾ ധരിക്കുന്ന പ്രത്യേകതരം വസ്ത്രമാണ് പഞ്ചാബി ഘാഗ്ര. ടേവാർ എന്നും ടിഒർ എന്നും അറിയപ്പെടുന്ന ഈ വേഷവിധാനത്തിന് നാലു ഘടകങ്ങൾ ഉണ്ട് .
- ചിത്രത്തുന്നുലുകൾ(ഫുൽകാരി) ഉള്ള ശിരോവസ്ത്രം
- കുർത്ത അഥവാ കുർത്തി അഥവാ ചോളി- മേലുടുപ്പ്
- ഘാഗ്ര- അനേകം ഞൊറികളുള്ള പാദം വരെയെത്തുന്ന പാവാട
- സുത്താൻ( കുഴകളിൽ ഇറുകിയ കെട്ടുകളുള്ള അയഞ്ഞ പാന്റു്)അഥവാ പഞ്ചാബി സൽവാർ- ഘാഗ്രക്കടിയിൽ ധരിക്കേണ്ടത്.
ഹരിയാനയിലെയും ഹിമാചൽപ്രദേശിലെയും പടിഞ്ഞാറൻ പഞ്ചാബിലെയും ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ ഘാഗ്ര ധരിക്കുന്നു. കിഴക്കേ പഞ്ചാബിലെ സ്ത്രീകൾ ഗിഡ്ഡ എന്ന നൃത്തം ചെയ്യുമ്പോൾ ഘാഗ്ര അണിയുന്നു.