പഞ്ചാബിലെ വ്രതങ്ങൾ

(പഞ്ചാബി ഉപവാസങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബ് പ്രവിശ്യയിലെ പരമ്പരാഗത വ്രതങ്ങളാണ് കരു അയ് ദ വരത്, ഛക്ര്യ ദ വരത്, ഭൂജെ ദ വരത് എന്നിവ. ഇവ പരമ്പരാഗത പഞ്ചാബി മതവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കരു അയ് ദ വരത്

തിരുത്തുക

കറുവ ചൗധിന്റെ പഞ്ചാബി പേരാണ് കരു അയ് ദ വരത്. ഈ വ്രതം പഞ്ചാബ് പ്രവിശ്യക്കുപുറമേ ഉത്തർപ്രദേശിന്റെയും രാജസ്ഥാനിന്റെയും വിവിധ പ്രദേശങ്ങളിൽ കാണപ്പെടുന്നു.

കറുവ ചൗധ് വ്രതത്തിന് സ്ത്രീകൾ ഭക്ഷണം കഴിക്കുന്നതിനുമുൻപ് അവളുടെ ഭർത്താവിനെ കാണണം എന്നാണ്.പഞ്ചാബിൽ കരു അയ് ദ വരത് ന് വിവാഹിതയായ സഹോദരിയെ സഹോദരൻ അവളുടെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. സ്ത്രീയുടെ സ്വന്തം വീട്ടിലാണ് കരു അയ് ദ വരത് അനുഷ്ഠിക്കുന്നത്.

സ്ത്രീകൾ സൂര്യോദയത്തിന് മുൻപ് മധുരപലഹാരങ്ങൾ കഴിക്കുന്നു അതിനുശേഷം മുഴുവൻ ദിവസവും നിരാഹാരം അനുഷ്ഠിക്കുന്നു. വ്രതത്തെപ്പറ്റിയുള്ള വിവിധ കഥകൾ കേട്ടശേഷമാണ് ആഹാരം കഴിക്കുന്നത്. ഭർത്താക്കന്മാരുടെ നന്മക്കുവേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്.

ഛക്ര്യ ദ വരത്

തിരുത്തുക

അമ്മമാർ മക്കളുടെ നന്മക്കായി അനുഷ്ഠിക്കുന്ന വ്രതമാണിത്. ഉണങ്ങിയ പഴങ്ങൾ സൂക്ഷിക്കുന്ന ഒരു മൺപാത്രമാണ് ഛക്രി. അമ്മമാർ രാവിലെ എന്തെങ്കിലും മധുരം കഴിക്കുകയും മുഴുവൻ ദിവസവും ആഹാരം കഴിക്കാതിരിക്കുകയും ചെയ്യുന്ന വ്രതമാണിത്.

കറുവ ചൗധ് നുശേഷം നാലുദിവസത്തിനുശേഷമാണ് ഛക്ര്യ ദ വരത് അനുഷ്ഠിക്കുന്നത്. ഭർത്താവിന്റെ വീട്ടുകാർക്ക് ഛക്രിയിലുള്ള മധുരങ്ങൾ ആദ്യമായി ഛക്ര്യ ദ വരത് അനുഷ്ഠിക്കുന്ന സ്ത്രീ വിതരണം ചെയ്യുന്നു. അമ്മായിയമ്മക്ക് ഒരു പഞ്ചാബി സ്യൂട്ടും നൽകുന്ന പതിവ് ഈ വ്രതത്തിനുണ്ട്.

അടുത്ത വ്രതങ്ങൾക്ക് അമ്മമാർ ഛക്രി അരിയും ശർക്കരയും വെള്ളവും കൊണ്ട് നിറയ്ക്കുന്നു. ചന്ദ്രനുദിക്കുമ്പോൾ നക്ഷത്രങ്ങൾക്കും മക്കൾക്കും വാഗ്ദാനം നൽകുന്നു. മക്കൾക്ക് മറ്റ് ഭക്ഷണവും നൽകുന്നു. അതിനുശേഷം അമ്മമാർ മധുരം കഴിച്ച് വ്രതം മുറിക്കുന്നു.

ഭൂജെ ദ വരത്

തിരുത്തുക

സഹോദരന്മാരുടെ നന്മക്കായി പഞ്ചാബി സഹോദരിമാർ പോഹ് എന്ന പഞ്ചാബി മാസത്തിൽ എടുക്കുന്നു വ്രതമാണ് ഭൂജെ ദ വരത്. ശർക്കരയും മാവും എള്ളും ചേർന്ന ഉണ്ടകൾ കഴിച്ച് സഹോദരിമാർ ഈ വ്രതം മുറിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പഞ്ചാബിലെ_വ്രതങ്ങൾ&oldid=3587510" എന്ന താളിൽനിന്ന് ശേഖരിച്ചത്