ഓം നമഃ ശിവായ

(പഞ്ചാക്ഷരീ മന്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ് ഓം നമഃ ശിവായ (സംസ്കൃതത്തിൽ Aum Namaḥ Śivāya ॐ नमः शिवाय). ശിവനെ നമിക്കുന്നു/ആരാധിക്കുന്നു എന്നാണ് ഈ മന്ത്രം അർത്ഥമാക്കുന്നത്.

Shiva lingam with Tripundra
ഓം നമഃ ശിവായ മന്ത്രം ദേവനാഗിരി ലിപിയിൽ

അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീ മന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നുമെടുത്തിട്ടുള്ള മന്ത്രമാണിത്.
ശിവായ സുബ്രഹ്മണ്യ സ്വാമി ഈ മന്ത്രത്തിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:-
"നമഃ ശിവായ എന്നത് വേദങ്ങളുടെ അന്തഃസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമമാണ്. എന്നാൽ ഭഗവാൻ തന്നിൽ ഒളിപ്പിച്ചിരിക്കുന്ന ലാളിത്യം, പ്രപഞ്ചത്തെക്കുറിക്കുന്നു. ശി ശിവനെ പ്രതിനിധീകരിക്കുന്നു. എന്നാൽ ഭഗവാന്റെ തുറന്ന ലാളിത്യം. എന്നാൽ ആത്മാവിനെക്കുറിക്കുന്നു. ഈ അഞ്ചക്ഷരങ്ങൾ പഞ്ചഭൂതങ്ങളേയും കുറിക്കുന്നു. എന്നാൽ ഭൂമി. എന്നാൽ ജലം. ശി എന്നാൽ അഗ്നി. എന്നാൽ വായു. എന്നാൽ ആകാശം"[1]

  • ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ "ന" സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞവനെയോ ആണ്.
  • മന്ദാഗ്നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ "മ" എന്ന അക്ഷരം അർത്ഥമാക്കുന്നത്.
  • മൂന്നാമത്തെ അക്ഷരമായ "ശി" ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.
  • വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവദൈവത്തെയാണ് നാലാമത്തെ അക്ഷരമായ "വാ" സൂചിപ്പിക്കുന്നത്.
  • അഞ്ചാമത്തെ അക്ഷരമായ "യാ" എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

മന്ത്രത്തിന്റെ ഉത്ഭവം

തിരുത്തുക

കൃഷ്ണ യജുർവേദത്തിന്റെ ഭാഗമായ ശ്രീ രുദ്ര ഗീതത്തിൽ ഈ മന്ത്രമുണ്ട്.[2][3] കൃഷ്ണ യജുർവേദയിലെ തൈത്രിയ സംഹിത (ടി എസ് 4.5, 4.7) നാലാം പുസ്തകത്തിലെ രണ്ടു അധ്യായങ്ങളിൽ നിന്നും ശ്രീ രുദ്രമന്ത്രം എടുത്തിരിക്കുന്നു.

  1. Satguru Bodhinatha, Veylanswami (2017). What Is the Namaḥ Śivāya Mantra? from the "Path to Siva" Book. USA: Himalayan Academy. pp. chapter 16. ISBN 9781934145722.
  2. "Śrī Rudram" (PDF). sec. Introduction. Archived from the original (PDF) on 2017-08-30. Retrieved 2019-03-05.
  3. "Introduction to "Rudram"". sec. What is Rudram ?.
"https://ml.wikipedia.org/w/index.php?title=ഓം_നമഃ_ശിവായ&oldid=3972882" എന്ന താളിൽനിന്ന് ശേഖരിച്ചത്