പച്മറി ടെലിസ്കോപ്പ് അറേ
ഗാമാ-റേ ജ്യോതിശാസ്ത്രത്തിനായുള്ള 25 ദൂരദർശിനികളുടെ ഒരു നിരയാണ് പച്മറി ടെലിസ്കോപ്പ് അറേ അല്ലെങ്കിൽ പച്മറി അറേ ഓഫ് ചെറ്യെൻകോഫ് ടെലിസ്കോപ്സ് (PACT). ഇന്ത്യയിലെ മധ്യപ്രദേശിലെ പച്മറിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.
പച്മറി അറേ ഓഫ് ചെറ്യെൻകോഫ് ടെലിസ്കോപ്സ് (PACT) | |||||
---|---|---|---|---|---|
സ്ഥാപനം | ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് | ||||
സ്ഥലം | പച്മറി, മധ്യപ്രദേശ്, ഇന്ത്യ | ||||
സ്ഥാനം | |||||
ഉന്നതി | 1,075 m (3,527 ft) | ||||
നിലവിൽ വന്നത് | 1986 | ||||
വെബ്സൈറ്റ് http://www.tifr.res.in/~hegro/ | |||||
|
സ്ഥാനം
തിരുത്തുകഇന്ത്യയിലെ മധ്യപ്രദേശിലെ പച്‌മറിയിലാണ് (രേഖാംശം 78°26' E. അക്ഷാംശം 22°28' N) പച്‌മറി ടെലിസ്കോപ്പ് അറേ നിലകൊള്ളുന്നത്. സമുദ്രനിരപ്പിൽ നിന്നും 1,075 മീറ്റർ (3,527 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരുത്തുക1986-ലാണ് ഈ അറേ സ്ഥാപിതമായത്.[1]
ദൂരദർശിനി
തിരുത്തുകപച്മറി അറേ ഓഫ് ചെറ്യെൻകോഫ് ടെലിസ്കോപ്പ് 80 മീറ്റർ 100 മീറ്റർ വിസ്തീർണ്ണത്തിൽ 5x5 മാട്രിക്സിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ദൂരദർശിനിയിലും f/D=1 ഉള്ള 0.9 മീറ്റർ വ്യാസമുള്ള ഏഴ് പാരാ-ആക്സിയൽ ആയി ഘടിപ്പിച്ച പരാബോളിക് മിററുകൾ അടങ്ങിയിരിക്കുന്നു.[2] EMI9807B തരത്തിലുള്ള ഒരു വേഗതയേറിയ ഫോട്ടോ-മൾട്ടിപ്ലയർ ട്യൂബ്, ഓരോ മിററിൻ്റെയും ഫോക്കസിൽ ഘടിപ്പിച്ചിരിക്കുന്നു. ഓരോ ദൂരദർശിനിയും അതിൻ്റെ മധ്യരേഖാ മൌണ്ടിൽ സ്വതന്ത്രമായി ചലിപ്പിക്കാവുന്നതാണ്. സ്രോതസ്സുകൾ ട്രാക്കുചെയ്യുന്നതിനും ടെലിസ്‌കോപ്പുകളുടെ വേഗത കുറഞ്ഞതോ വേഗത്തിലുള്ളതോ ആയ ചലനങ്ങൾക്കായും ടെലിസ്‌കോപ്പുകളിൽ റിമോട്ട് കൺട്രോൾഡ് ഓട്ടോമേറ്റഡ് കംപ്യൂട്ടറൈസ്ഡ് ടെലിസ്‌കോപ്പ് ഓറിയൻ്റേഷൻ സിസ്റ്റം (ACTOS) ഉപയോഗിച്ചിരുന്നു. ലോകമെമ്പാടുമുള്ള മറ്റ് ഗാമാ-റേ നിരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഇമേജിംഗ് ടെക്നിക്കിന് വിപരീതമായി വേവ്ഫ്രണ്ട് സാംപ്ലിംഗ് ടെക്നിക് ഉപയോഗിച്ച് ഖഗോള TeV ഗാമാ-കിരണങ്ങൾ കണ്ടെത്തുന്നതിനാണ് അറേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.[3][4]
ഇതും കാണുക
തിരുത്തുക- ദൂരദർശിനികളുടെ പട്ടിക
അവലംബം
തിരുത്തുക- ↑ PACT power point presentation - HEGRO official presentation
- ↑ "A team for Ground TEV Gama Ray Astronomy". www.tifr.res.in.
- ↑ Bhat P. N. et al., "Pachmarhi array of Cerenkov telescopes", Bulletin of Astronomical Society of India, BASI, Vol. 28, No. 2, pp. 455 - 457
- ↑ Bhat, P. N.; Acharya, B. S.; Chitnis, V. R.; D'Souza, A. I.; Francis, P. J.; Gothe, K. S.; John, A. V.; Mazumdar, P.; Nagesh, B. K.; Purohit, P. N.; Rahman, M. A.; Rao, S. K.; Rao, K. K.; Sharma, S. K.; Stanislaus, A. J.; Sudershanan, P. V.; Swamy, M. R. K.; Upadhyaya, S. S.; Murthy, B. L. V.; Vishwanath, P. R. (1 ജൂൺ 2000). "Pachmarhi array of Cerenkov telescopes". Bulletin of the Astronomical Society of India. pp. 455–457.