ഉപയോഗശൂന്യമായ പച്ചക്കറികൾ പഴങ്ങൾ എന്നിവ ചേർത്ത് നിർമ്മിക്കാവുന്ന ഒരു നാടൻ ജൈവവളക്കൂട്ടാണ് പച്ചക്കറിവളം[1]. അടിവളമായി ഉപയോഗിക്കുന്നതിനാൽ മണ്ണിന്റെ പോഷകദായകശേഷി വർദ്ധിപ്പിക്കുകയും മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടി സസ്യങ്ങൾക്ക് നല്ല വളർച്ചയും നൽകുന്നു.

ചേരുവകൾതിരുത്തുക

പെട്ടെന്ന് നശിച്ചുപോകാവുന്ന മത്തൻ, വെള്ളരി, പടവലം, പപ്പായ തുടങ്ങിയ തുടങ്ങിയ ഏതു പച്ചക്കറികളും മിക്കവാറും എല്ലാ പഴങ്ങളും ഈ വളക്കൂട്ടിനായി ഉപയോഗിക്കാവുന്നതാണ്. പച്ചക്കറികൾ, പഴങ്ങൾ എന്നിവയേക്കൂടാതെ മുട്ട, ശർക്കര, പയർ പൊടി ഉഴുന്നുപൊടി എന്നിവയും ഈ വളത്തിന്റെ ചേരുവകളാണ്.

തയ്യാറാക്കുന്ന വിധംതിരുത്തുക

പഴങ്ങളും പച്ചക്കറികളും ചെറിയ കഷണങ്ങളാക്കി മൺകലത്തിലോ തൊട്ടിയിലോ ഇട്ട് ചെറുപയർ പൊടിയോ ഉഴുന്നു പൊടിയോ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുന്നു. ഈ മിശ്രിതത്തിലേക്ക് ശർക്കര കലക്കിയ വെള്ളം അരിച്ച് ഒഴിച്ച് നല്ലതുപോലെ കലക്കുന്നു. അതിനു ശേഷം മുട്ട പൊട്ടിച്ച് സാവധാനം ഈ ലായനിയിലേക്ക് ഒഴിക്കുന്നു. ഇളക്കം തട്ടാതെ വായ്ഭാഗം മൂടിക്കെട്ടി രണ്ടാച്ചയ്ക്കു ശേഷം എടുത്ത് ഇളക്കി വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

അവലംബംതിരുത്തുക

  1. ഡോ. അനു മേരി ഫിലിപ്പിന്റെ ലേഖനം, കർഷകശ്രീ മാസിക,(ജൂലൈ-2012) താൾ 33
"https://ml.wikipedia.org/w/index.php?title=പച്ചക്കറിവളം&oldid=2283976" എന്ന താളിൽനിന്ന് ശേഖരിച്ചത്