പച്ചകുത്തൽ
തൊലിയിൽ മായാത്ത ചിത്രങ്ങൾ വരക്കാനുപയോഗിക്കുന്ന രീതിയാണ് പച്ചകുത്തൽ. വളരെ പണ്ടുമുതലേ പച്ചകുത്തൽ ആരംഭിച്ചിരുന്നു. ന്യൂസിലൻഡിലെ മാവോറികൾ മുഖത്ത് പച്ചകുത്താറുണ്ടായിരുന്നു. പോളിനേഷ്യക്കാരും തായ്‌വാന്മാരും പച്ചകുത്തുന്ന രീതി ഉപയോഗിച്ചിരുന്നു.തായ്‌വാനിലെ അടയാൾവർഗക്കാരുടെ പച്ചകുത്തലിന് ബദാസുൻ എന്നാണ് പറയുക. ആണുങ്ങളുടെ മുഖത്തെ ബദാസുന്റെ അർഥം തങ്ങൾ ജന്മദേശം സംരക്ഷിക്കുമെന്നാണ്. സ്ത്രീകളുടെ മുഖത്തെ ബദാസുൻ വീട്ടുജോലിയും വസ്ത്രം നെയ്യാനും അറിയുമെന്നും സൂചിപ്പിക്കുന്നു