പകർപ്പവകാശ നിയമം, 1957 (ഇന്ത്യ)

1957-ൽ നിലവിൽ വന്നതും 1983, 1984, 1992, 1994, 1999, 2012 എന്നീ വർഷങ്ങളിൽ ഭേദഗതി വരുത്തിയിട്ടുള്ളതുമായ പകർപ്പവകാശ നിയമമാണ് ഇന്ത്യയുടെ പകർപ്പവകാശ നിയമം എന്നറിയപ്പെടുന്നത്. ഇത് 1911-ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന, പകർപ്പവകാശ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതും, 1956-ലെ അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ നിയമത്തിൽ നിന്നും കടംകൊണ്ടിട്ടുള്ളതുമാകുന്നു.[1]


(വകുപ്പ് 2) ഒരു സൃഷ്ടി എന്നാൽ ലിഖിതരചനയോ, നാടകാവിഷ്കാരമോ, സംഗീതസൃഷ്ടിയോ, ശബ്ദലേഖയോ, കലാസൃഷ്ടിയോ ആണ്.

- ലിഖിതരചനയന്നതിൽ, കമ്പ്യൂട്ടർ പ്രോഗ്രാമുകളും, പട്ടികകളും, ദത്തശേഖരങ്ങളും ഇതര സമാഹാരങ്ങളും ഉൾപ്പെടുന്നു.
- നാടകാവിഷ്കാരമെന്നതിൽ, വാമൊഴിയായിച്ചൊല്ലിയതും, നൃത്തസംവിധാനവും, ശബ്ദരഹിതമായ മനോരഞ്ജനപ്രകടനങ്ങളും, രംഗസംവിധാനവും, എഴുതിവച്ചതോ അല്ലാത്തതോ ആയ അഭിനയവും ഉൾപ്പെടും: എന്നാൽ ചലച്ചിത്രമടങ്ങുന്ന ഫിലിം ഉൾപ്പെടില്ല.
- സംഗീതസൃഷ്ടിയെന്നതിൽ, അതിന്റെ സംജ്ഞാലിഖിതവും, ഏത് സംവിധാനവും, ഇതര ലിഖിതരൂപവും ഉൾപ്പെടും; എന്നാൽ അതിനോടെപ്പം പറയുന്ന വാക്കുകളൊ, ആംഗ്യവിക്ഷേപമോ ഉൾപ്പെടില്ല.
- കലാസൃഷ്ടിയെന്നതിൽ, ചിത്രങ്ങളും, പെയിന്റിംഗും, ശില്പങ്ങളും, അവതലരചനകളും, കലാമേന്മയുള്ളതോ ഇല്ലാ‍ത്തതോ ആയ ഛായാഗ്രഹണപടങ്ങളും, വാസ്തുശിൽപ്പവും, കലാപരമായ മറ്റുകൈവേലകളും ഉൾപ്പെടും.


പകർപ്പവകാശം

തിരുത്തുക

(വകുപ്പ് 14 )

പകർപ്പവകാശം എന്നാൽ, ഒരു സൃഷ്ടി, ഏതു മാദ്ധ്യമത്തിലും സൂക്ഷിയ്ക്കാനും, പുന സൃഷ്ടിക്കാനും, പകർപ്പുകൾ പ്രസിദ്ധീകരിക്കുവാനും, പൊതുജനമധ്യേ പ്രദർശിക്കാനും, ചലച്ചിത്രമോ ശബ്ദരേഖയോ ഇതര കലാരൂപത്തിലോ ആയി രൂപാന്തരം ചെയ്യുവാനും, കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ കാര്യത്തിൽ വിൽക്കുവാനും വാടകക്കുനൽകുവാനും കൂടിയുള്ള, തനിയവകാശമാണ്.

പകർപ്പവകാശം ബാധകമായ സൃഷ്ടികൾ

തിരുത്തുക

(വകുപ്പ് 13)

രചിക്കുമ്പോഴോ, പ്രസിദ്ധീകരിക്കുമ്പോഴോ, സ്രഷ്ടാവ്, ഇന്ത്യൻ പൗരനോ, ഇന്ത്യയിലെ സ്ഥിരവാസിയോ ആയിരുന്നു എങ്കിൽ,അത്തരം മൌലികമായ ലിഖിതസൃഷ്ടികൾ, നാടകാ‍വിഷ്കാരങ്ങൾ, സംഗീതകൃതികൾ, ശബ്ദലേഖകൾ, മറ്റുകലാസൃഷ്ടികൾ എന്നിവയ്ക്ക് പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

പകർപ്പവകാശം ബാധകമല്ലാത്തവ

തിരുത്തുക

(വകുപ്പ് 13, 15, 16, 40, 41)

  • സൃഷ്ടി രചിക്കുമ്പോഴോ, പ്രസിദ്ധീകരിക്കുമ്പോഴോ, ഇന്ത്യൻ പൗരനോ, ഇന്ത്യയിലെ സ്ഥിരവാസിയോ അല്ലെങ്കിൽ.
  • ഇന്ത്യയിൽ സ്ഥിതിചെയ്യാത്ത വാസ്തുശില്പങ്ങൾ.
  • മറ്റോരാളുടെ പകർപ്പവകാശം ലംഘിക്കുന്ന വിധം നിർമ്മിച്ച ചലച്ചിത്രവും ശബ്ദലേഖയും.
  • വാസ്തുശിൽപ്പത്തിന്റെ കലാപരമായ ആവിഷ്കരണരീതിയല്ലാത്ത, അതിന്റെ നിർമ്മാണരീതി.
  • 1911ലെ ഡിസൈൻസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത രൂപകൽപ്പനകൾ.
  • ഈ നിയമപ്രകാരം, പകർപ്പവകാശം സംരക്ഷിക്കപ്പെടാത്തവ.
  • സർക്കാർ ഉത്തരവുവഴി പകർപ്പവകാശം ഇന്ത്യയിൽ സംരക്ഷിക്കാത്ത വിദേശസൃഷ്ടികൾ,
  • സർക്കാർ അംഗീകരിച്ച അന്താരാഷ്ട്രസംഘടനകളുടേതല്ലാത്ത കൃതികൾ.

ഇതുംകാണുക

തിരുത്തുക

കൂടുതൽ അറിവിന്

തിരുത്തുക