പക്ഷികളുടെ എണ്ണം അവയുടെ വ്യാപനം, സമൃദ്ധി,  വിതരണം, ദീർഘകാല മാറ്റം, ഋതുക്കൾക്കനുസരിച്ച് പക്ഷികളുടെ ക്രമത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയ വിപുലമായ  വിവരങ്ങൾ നൽകാൻ കഴിയുന്ന പക്ഷിശാസ്ത്ര സൃഷ്ടിയാണ് പക്ഷി ഭൂപടം (Bird atlas). സന്നദ്ധപ്രവർത്തകർ ഒരു ഭൂപ്രദേശത്തെ പക്ഷികളുടെ എണ്ണം അവയുടെ വ്യാപനം തുടങ്ങിയകാര്യങ്ങൾ ക്രമപ്പെടുത്തിയ സംവിധാനങ്ങളിലൂടെ കൃത്യമായി പഠനം നടത്തി ഭൂപടത്തിൽ രേഖപ്പെടുത്തുന്നു. ഈ പഠനങ്ങൾ ഭാവിയിൽ  തുടർന്നും നടക്കുകയും ഫലങ്ങൾ താരതമ്യം ചെയ്യപ്പെടാവുന്ന രീതിയിൽ നിൽക്കുകയും ചെയ്യും. സാധാരണയായി പക്ഷികളുടെ എണ്ണത്തിലും സാന്നിധ്യത്തിലും മറ്റും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അവയുടെ കാലാവസ്ഥാ വ്യതിയാനങ്ങൾ, ആവാസവ്യവസ്ഥകളുമായി ബന്ധപ്പെട്ട സൂചനകൾ എന്നിവ പക്ഷിഭൂപടത്തിൽ ഉണ്ടാകും.[1]

1994-2003 ൽ വടക്കേ അമേരിക്കൻ ബ്രീഡിംഗ് പക്ഷി സർവേയിലെ  വിവരങ്ങൾ ഉപയോഗിച്ച്  Canada goose ന്റെ വേനൽക്കാല വിതരണവും ബഹുലതയും സൂചിപ്പിക്കുന്നു. 

പല പക്ഷി ഭൂപടങ്ങളും അവയുടെ രീതിശാസ്ത്രത്തിൽ വ്യത്യാസപ്പെട്ടിരുന്നാലും അവ എപ്പോഴും സ്ഥലസംബന്ധിയായ ഘടകങ്ങളും സമയാനുബന്ധമായ ഘടകങ്ങളും ഉൾപ്പെടുത്താറുണ്ട്. 

കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടുള്ള കാലയളവിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഭൂപ്രദേശത്തെ  പക്ഷികളുടെ സാന്നിധ്യം അവയുടെ എണ്ണത്തിലുള്ള വർദ്ധനവ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ഒരു ഭൂപടത്തിൽ രേഖപ്പെടുത്തുന്ന രീതിയാണ് ഒരു സാധാരണ പക്ഷി ഭൂപട പദ്ധതിയിൽ നടക്കുന്നത്.  പക്ഷി പ്രജനന സർവ്വെ പോലുള്ള മറ്റു സംരംഭങ്ങളുടേയും പരിശ്രമങ്ങളുടെ വിവരങ്ങൾ പക്ഷി ഭൂപടങ്ങളിൽ രേഖപ്പെടുത്തി ഭൂപടപദ്ധതികളിൽ ഉൾപ്പെടുത്താറുണ്ട്.[1]

ചരിത്രം തിരുത്തുക

കേരള ബേഡ് അറ്റ്ലസ് തിരുത്തുക

കേരളത്തിലെ സന്നദ്ധപ്രവർത്തകരായ പക്ഷിനിരീക്ഷകരുടേയും കേരള വനം വകുപ്പിന്റേയും ഇന്ത്യൻ ബേഡ് കൺസർവേഷൻ നെറ്റ്വർക്കിന്റേയും (IBCN) മറ്റു സംഘടനകളുടേയും നേതൃത്വത്തിലാണ് കേരളത്തിന്റെ പക്ഷിഭൂപടം തയ്യാറാക്കുന്നത്[2][3]. ഇന്ത്യയിൽ പക്ഷിഭൂപടം ഉണ്ടാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. മൈസൂർ സിറ്റി ബേഡ് അറ്റ്ലസിന്റെ അനുഭവം ഉൾക്കൊണ്ടുകൊണ്ടാണ് കേരളത്തിന്റെ പക്ഷിഭൂപടശ്രമങ്ങൾ ആരംഭിച്ചത്[4]. തൃശ്ശൂരിന്റേയും ആലപ്പുഴയുടേയും വിവരശേഖരണം ആദ്യ വർഷം പൂർത്തീകരിച്ചു. 2020 ഓടെ മറ്റ് ജില്ലകളൂടേയും പൂർത്തിയാകും[5]. 38,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന കേരളത്തിൽ 3000ൽ അധികം പ്രദേശങ്ങളിലെ സബ് സെല്ലുകളിൽ 1 മണിക്കൂർ വീതം രണ്ട് വ്യത്യസ്ത ഋതുക്കളിലായി സർവ്വെ നടത്തിയാണ് പക്ഷിഭൂപടം തയ്യാറാക്കുന്നത്[6].

അവലംബം തിരുത്തുക

  1. 1.0 1.1 Dunn, Andrew M.; Michael A. Weston (2008). "A review of terrestrial bird atlases of the world and their application". Emu. 108: 42–67. doi:10.1071/MU07034.
  2. സി. സുനിൽകുമാർ (12 ഫെബ്രുവരി 2017). "കിളിപാടും നാടിന് പക്ഷിഭൂപടം". മാതൃഭൂമി വാരാന്തപതിപ്പ് (in Malayalam). mathrubhumi.com. p. 4. Archived from the original on 2017-02-13. Retrieved 2017-02-12.{{cite news}}: CS1 maint: unrecognized language (link)
  3. Mini Muringatheri (18 ജൂൺ 2015). "IBCN to compile Kerala bird atlas". thehindu.com. Retrieved 9 ഫെബ്രുവരി 2017.
  4. "Kerala Bird Atlas". birdcount.in.
  5. "Kerala's first bird atlas: Where citizen meets science, thanks to technology". factordaily.com. Archived from the original on 2016-12-07. Retrieved 16 ഓഗസ്റ്റ് 2016.
  6. Priyadershini S. (10 ജൂലൈ 2017). "A bird in hand". thehindu.com. Retrieved 9 ഫെബ്രുവരി 2017.
"https://ml.wikipedia.org/w/index.php?title=പക്ഷി_ഭൂപടം&oldid=3983385" എന്ന താളിൽനിന്ന് ശേഖരിച്ചത്