പംഗസിനാൻ ഭാഷ
പംഗസിനാൻ ഭാഷ അല്ലെങ്കിൽ സലിത്താൻ പംഗസിനാൻ ഭാഷ ഫിലിപ്പൈൻസിലെ പ്രധാന ഭാഷകളിലൊന്നാണ്. ഫിലിപ്പൈൻസിലെ പംഗസിനാൻഇൽ ആണി ഭാഷ സംസാരിച്ചുവരുന്നത്. ലുസോൺ ദ്വീപിലാണ് ഈ പ്രദേശം. 2012ൽ പംഗസിനാൻ ഭാഷ സ്കൂളുകളിലും കലാലയങ്ങളിലും ഉപയോഗിക്കുന്ന പ്രധാന ഭാഷയായി.
വർഗ്ഗീകരണം
തിരുത്തുകപംഗസിനാൻ ഭാഷ അസ്ട്രോനേഷ്യൻ ഭാഷാഗോത്രത്തിൽപ്പെട്ട മലയോ-പോളിനേഷ്യൻ ഭാഷാഗണത്തിൽപ്പെടുന്ന ഭാഷയാണ്. പംഗസിനാൻ ഭാഷ മറ്റനേകം ഫിലിപ്പൈൻ ഭാഷകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇന്തോനേഷ്യൻ, മലേഷ്യൻ, ഹവായിയൻ മലഗാസിയൻ ഭാഷകളുമായി അഭേദ്യമായ ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായ വിതരണം
തിരുത്തുകപംഗസിനാൻ ഭാഷ പംഗസിനാൻ പ്രവിശ്യയുടെ ഔദ്യൊഗിക ഭാഷയാണ്. 2,343,086 (2000)പേർ ഇവിടെയുണ്ട്. അതിൽ 20 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു.
ചരിത്രം
തിരുത്തുകപംഗസിനാൻ എന്നാൽ ഉപ്പിന്റെ പ്രദേശം എന്നർഥം.