ന്യൂ മെക്സിക്കോ എക്സോപ്ലാനറ്റ് സ്പെക്ട്രോസ്കോപിക് സർവ്വേ ഇൻസ്ട്രുമെന്റ്
സൗരയൂഥേതരഗ്രഹങ്ങളെ പഠിക്കുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ദൂരദർശിനിയാണ് ന്യൂ മെക്സിക്കോ എക്സോപ്ലാനറ്റ് സ്പെക്ട്രോസ്കോപിക് സർവ്വേ ഇൻസ്ട്രുമെന്റ്(NESSI).[1][2] മൂന്നര ലക്ഷം ഡോളറാണ് ഇതിന്റെ നിർമ്മാണച്ചെലവ്. സൗരയൂഥേതരഗ്രഹങ്ങളെ പഠിക്കുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ആദ്യത്തെ ഉപകരണമാണിത്.[3] സൗരയൂഥേതരഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിൽ വളരെയേറെ സംഭാവനകൾ നൽകാൻ ഇതിനാകുമെന്ന് പ്രതീക്ഷിക്കുന്നു.[4]
ന്യൂ മെക്സിക്കോ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനായ മൈക്കേൽ ക്രീക്ക് ഈൿമാനാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.[4] അമേരിക്കയിലെ ഒരു പ്രവിശ്യയായ ന്യൂ മെക്സിക്കൊയിലെ സൊക്കോറോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന മഗ്ദലേന റിഡ്ജ് ഓബ്സർവേറ്ററിയിലാണ് നെസ്സി പ്രവർത്തിക്കുന്നത്.[3] നാസയുടെ എക്സ്പിരിമെന്റൽ പ്രോഗ്രം ടു സ്റ്റിമുലേറ്റ് കോമ്പിറ്റിറ്റീവ് റിസർച്ചും ന്യൂ മെക്സിക്കൊ ഇൻസ്റ്റിട്യൂട്ട് ഓഫ് മൈനിങ് ആന്റ് ടെക്നോളജിയും ചേർന്നാണ് ഇതിന് പണം മുടക്കുന്നത്.[1] 2014 ഏപ്രിൽ മാസം മുതൽ ഇതു പ്രവർത്തിച്ചു തുടങ്ങി.[1]
ലക്ഷ്യങ്ങൾ
തിരുത്തുകപ്രകാശസ്പെക്ട്രത്തിലെ ഇൻഫ്രാറെഡ് രശ്മി വരെ വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശരശ്മികളെ ഉപയോഗിക്കാൻ നെസ്സിക്കാവും. നൂറോളം സൗരയൂഥേതരഗ്രഹങ്ങളെ നെസ്സി നിരീക്ഷിക്കുകയും വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇതിനു വേണ്ടി ട്രൻസിറ്റ് സ്പെക്ട്രോസ്കോപി സങ്കേതമാണ് ഉപയോഗപ്പെടുത്തുന്നത്. സൗരയൂഥേതരഗ്രഹളുടെ അന്തരീക്ഷഘടനയും രാസഘടനയും പഠിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.[1] ഓരോ വർഷത്തിലും 50 രാത്രികൾ സൗരയൂഥേതരഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനു വേണ്ടി നെസ്സി ഉപയോഗിക്കും.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 Whitney, Clavin (17 April 2014). "Exoplanets Soon to Gleam in the Eye of NESSI". NASA. California: Jet Propulsion Laboratory. Retrieved 2014-04-21.
- ↑ "NESSI - New Mexico Exoplanet Spectroscopic Survey Instrument". New Mexico Institute of Mining and Technology. April 2014. Archived from the original on 2014-04-21. Retrieved 2014-04-21.
- ↑ 3.0 3.1 Martin, Bob (4 April 2014). "NM Tech Exoplanet Search: Is Earth Alone?". QRKE. Archived from the original on 2014-04-08. Retrieved 2014-04-21.
- ↑ 4.0 4.1 4.2 NESSI - Proposed Research (PDF). New Mexico Space Grant. 2008. Archived from the original (PDF) on 2014-04-22. Retrieved 2014-04-24.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- NESSI Home page Archived 2014-04-21 at Archive.is at the New Mexico Institute of Mining and Technology.
- NESSI Specifications[പ്രവർത്തിക്കാത്ത കണ്ണി]