ന്യൂ ഇംഗ്ലണ്ട് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള നോർത്തേൺ ടേബിൾ ലാന്റ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ന്യൂ ഇംഗ്ലണ്ട് ദേശീയോദ്യാനം. സിഡ്നിയ്ക്കു വടക്കായി ഏകദേശം 560 കിലോമീറ്ററും വാട്ടർഫാൾ വേയ്ക്കു തെക്കായി 10 കിലോമീറ്ററും അർമിഡേലിനു കിഴക്കായി 85 കിലോമീറ്ററും കോഫ്സ് ഹാർബറിനു പടിഞ്ഞാറായി 65 കിലോമീറ്ററും അകലെയായുള്ള ഈ ദേശീയോദ്യാനം 67,303 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 1935 മേയിലാണ് ഇത് സ്ഥാപിതമായത്. 20 കിലോമീറ്റർ ദൂരെയുള്ള എബോർ ആണ് ന്യൂ ഇംഗ്ലണ്ട് ദേശീയോദ്യാനത്തിന് ഏറ്റവും അടുത്തുള്ള ഗ്രാമം.
ന്യൂ ഇംഗ്ലണ്ട് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 30°35′34″S 152°27′30″E / 30.59278°S 152.45833°E |
വിസ്തീർണ്ണം | 673 km2 (259.8 sq mi)[1] |
Website | ന്യൂ ഇംഗ്ലണ്ട് ദേശീയോദ്യാനം |
ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ ന്യൂ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഈ ദേശീയോദ്യാനത്തെ 1989 ൽ ചേർത്തു. 2007ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തി.
ഈ ദേശീയോദ്യാനത്തിനുള്ളിൽ കാണപ്പെടുന്ന 1,000ലേറെ സസ്യസ്പീഷീസുകൾ ധാരാളമുള്ള പക്ഷികളെ ആകർഷിക്കുന്നു.
ഇതും കാണുക
തിരുത്തുക- നാംബുക്ക നദി
- ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
- ടെയ്ലേഴ്സ് ആം (ന്യൂ സൗത്ത് വെയിൽസ്)
അവലംബം
തിരുത്തുക- ↑ "New England National Park: Park management". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.