മസ്തിഷ്കത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വ്യായാമമുറകളെയാണ്‌ ന്യൂറോബിക്സ് എന്നു പറയുന്നത്. മസ്തിഷ്കം വയസ്സാകുന്നതിന്റെ വേഗത കുറയ്ക്കാൻ ന്യൂറോബിക്സിനു സാധിക്കുമെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. പസിലുകളടക്കമുള്ള വിവിധ മാർഗ്ഗങ്ങൾ ന്യൂറോബിക്സിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ദൈനം ദിന പ്രവർത്തികൾ സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ചെയ്യുക എന്നത് ഇതിന്റെ ഭാഗമാണ്. ഉദാഹരണത്തിന്‌ വലം കൈയ്യനായ ഒരാൾ ഇടതു കൈ ഉപയോഗിച്ച് പല്ലു തേയ്ക്കുന്നതും എഴുതുന്നതും.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ന്യൂറോബിക്സ്&oldid=3347080" എന്ന താളിൽനിന്ന് ശേഖരിച്ചത്